ഷിക്കാഗോ: എസ് ബി ആന്‍ഡ് അസംപ്ഷന്‍ കോളേജ് അലുമ്നി അസോസിയേഷന്റെ ക്രിസ്മസ് നവവത്സര ആഘോഷവും ഫാമിലി മീറ്റും ഡിസംബര്‍ 28 ആം തീയതി ശനിയാഴ്ച രാവിലെ 11 മണിക്ക് ഡെസ്പ്ലൈന്‍സ് കോര്‍ട്‌ലാന്‍ഡ് സ്‌ക്വയറില്‍ (8909 David Place Desplaines IL 60016) നടക്കും. ഇല്ലിനോയ് ഹൗസ് ഓഫ് റെപ്രെസെന്ററ്റീവ് അംഗം കെവിന്‍ ഓലിക്കല്‍ മുഖ്യാതിഥി ആയിരിക്കും. ഡോ മാത്യു സാധു (റിസര്‍ച്ച് സയന്റിസ്‌റ് , മുന്‍ ലെക്ച്ചറര്‍ സെന്റ് തോമസ് കോളേജ് കോലഞ്ചേരി) ക്രിസ്മസ് സന്ദേശം നല്‍കും.
തുടര്‍ന്ന് എസ് ബി -അസംപ്ഷന്‍ പൂര്‍വവിദ്യാര്‍ഥികളുടെ ക്രിസ്മസ് കരോള്‍, കള്‍ച്ചറല്‍ പ്രോഗ്രാം, സ്‌നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. ഈ ഫാമിലി മീറ്റില്‍ 2024 ലെ വിദ്യാഭ്യാസ പ്രതിഭാപുരസ്‌കാരദാന ചടങ്ങും നടത്തും.
ഷിക്കാഗോയിലും സമീപ സ്റ്റേറ്റുകളിലുമുള്ള എല്ലാ പൂര്‍വവിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്ത് ക്രിസ്മസ് നവവത്സര പരിപാടികള്‍ വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
ആഘോഷങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക്:
തോമസ് ഡിക്രൂസ് 224 305 3789 (സെക്രട്ടറി)
എസ് ബി ആന്‍ഡ് അസംപ്ഷന്‍ കോളേജ് അലുമ്നി ക്രിസ്മസ് -നവവത്സര ആഘോഷങ്ങള്‍ 28 ന്