അമേരിക്കയിൽ സീറോ മലബാർ സമൂഹത്തിന്റെ വൻ കായികമേള; IPSF 2026 ഓഗസ്റ്റ് 6 മുതൽ എഡിൻബർഗിൽ

അമേരിക്കയിൽ സീറോ മലബാർ സമൂഹത്തിന്റെ വൻ കായികമേള; IPSF 2026 ഓഗസ്റ്റ് 6 മുതൽ എഡിൻബർഗിൽ


എഡിൻബർഗ് (ടെക്‌സസ്): അമേരിക്കയിലെ ടെക്‌സസ്, ഒക്ലഹോമ, കൻസാസ് സംസ്ഥാനങ്ങളിലെ സീറോ മലബാർ കത്തോലിക്കാ ഇടവകകളെ ഒന്നിപ്പിക്കുന്ന ഇന്റർ പാരിഷ് സ്‌പോർട്‌സ് ഫെസ്റ്റ് (IPSF) 2026 ഓഗസ്റ്റ് 6 മുതൽ 9 വരെ ടെക്‌സസിലെ എഡിൻബർഗിൽ നടക്കും. എഡിൻബർഗ് ഡിവൈൻ മേഴ്‌സി സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിന്റെ നേതൃത്വത്തിൽ നഗരസഭയുടെയും വിവിധ സ്‌പോൺസർമാരുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

2007ൽ തുടക്കം കുറിച്ച കജടഎ ഇന്ന് അമേരിക്കയിലെ സീറോ മലബാർ സമൂഹത്തിന്റെ ഏറ്റവും വലിയ കലാകായികസാംസ്‌കാരിക സംഗമങ്ങളിലൊന്നായി വളർന്നു. നാല് ദിവസം നീളുന്ന മേളയിൽ 16 കായിക ഇനങ്ങളിലായി 1,500ലധികം കായികതാരങ്ങളും 5,000ത്തിലധികം സന്ദർശകരും പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കായിക മത്സരങ്ങൾക്കൊപ്പം വിശ്വാസം, കുടുംബസൗഹൃദം, യുവജന നേതൃത്വം, സാമൂഹിക ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികളും അരങ്ങേറും.

പരിപാടിയുടെ ഭാഗമായി 'ട്യൃീ എമശവേ & ആൗശെില ൈഇീിിലര'േ എന്ന പ്രത്യേക ബിസിനസ് നെറ്റ്‌വർക്കിങ് സമ്മേളനം ഓഗസ്റ്റ് 8ന് നടക്കും. വിവിധ മേഖലകളിൽ നിന്നുള്ള 75ഓളം സംരംഭകരും പ്രൊഫഷണലുകളും പങ്കെടുക്കുന്ന ഈ വേദി സംരംഭകത്വത്തിനും ബിസിനസ് സഹകരണത്തിനും പുതിയ അവസരങ്ങൾ ഒരുക്കും.

വ്യാപാര സ്ഥാപനങ്ങൾക്കും സാമൂഹിക സംഘടനകൾക്കും വിവിധ സ്‌പോൺസർഷിപ്പ് പദ്ധതികളിലൂടെ പരിപാടിയുടെ ഭാഗമാകാൻ അവസരമൊരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. കൂടാതെ, പങ്കെടുക്കുന്ന കുടുംബങ്ങൾക്കായി സാൻ ഹുവാൻ ബസിലിക്ക, സ്‌പേസ് എക്‌സ് കേന്ദ്രം, സൗത്ത് പാഡ്രെ ഐലൻഡ്, റിയോ ഗ്രാൻഡെ വാലിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്ന പ്രത്യേക ടൂർ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.

അമേരിക്കയിലെ സീറോ മലബാർ സമൂഹത്തിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ കമ്മ്യൂണിറ്റി സംഗമമായി കജടഎ 2026 മാറുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു.
കൂടുതൽ വിവരങ്ങൾക്ക്-

http://www.ipsf-2026.com/