കെ സി സി എന്‍ എ ജനറല്‍ സെക്രട്ടറിയായി വിപിന്‍ ചാലുങ്കല്‍

കെ സി സി എന്‍ എ ജനറല്‍ സെക്രട്ടറിയായി വിപിന്‍ ചാലുങ്കല്‍


ഷിക്കാഗോ: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ സി സി എന്‍ എ) പുതിയ ജനറല്‍ സെക്രട്ടറിയായി വിപിന്‍ ചാലുങ്കലിനെ തിരഞ്ഞെടുത്തു. വാശിയേറിയ തെരഞ്ഞെടുപ്പില്‍ വിപിന്‍ എതിര്‍ സ്ഥാനാര്‍ഥിയെക്കാള്‍ 36 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. കെ സി വൈ എല്‍ എന്‍എ പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുള്ളത് ഉള്‍പ്പെടെ പ്രാദേശിക, ദേശീയ തലങ്ങളില്‍ നിരവധി നേതൃപാടവങ്ങള്‍ ഏറ്റെടുത്തുകൊണ്ട് കഴിവ് തെളിയിച്ചിട്ടുള്ള യുവ നേതാവാണ് വിപിന്‍. വിപിന്റെ നേതൃത്വം ഇതിനകം തന്നെ ഷിക്കാഗോയിലെ ക്‌നാനായ സമൂഹത്തില്‍ അര്‍ഥവത്തായ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ദര്‍ശനം, സമര്‍പ്പണം, യഥാര്‍ഥ സ്വാധീനം സൃഷ്ടിക്കാനുള്ള കഴിവ് എന്നിവ അദ്ദേഹത്തെ ദേശീയ തലത്തില്‍ ക്‌നാനായ സമൂഹത്തിന് ആവശ്യമായ നേതാവാക്കി മാറ്റി. അദ്ദേഹത്തിന്റെ കഴിവും നേതൃത്വവും കെ സി സി എന്‍ എ നേതൃത്വത്തിന് ശക്തി പകരും എന്നതിന് യാതൊരു സംശയവുമില്ല.