വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമം ഏപ്രില്‍ 21ന്

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമം ഏപ്രില്‍ 21ന്


ന്യൂറൊഷല്‍: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബ സംഗമം മൗണ്ട് പ്ലെസന്റ് കമ്മ്യൂണിറ്റി സെന്‍ട്രലില്‍ ഏപ്രില്‍ 21ന് ഞായറാഴ്ച വൈകിട്ട് 4.30 മുതല്‍ വിവിധ കലാപരിപാടികളോടെ നടക്കും. 

ഗായകന്‍ ശബരിനാഥും സംഘവും അവതരിപ്പിക്കുന്ന സംഗീത നിശയും  സാങ്കേതിക വിദ്യകളുടെ സമന്വയവും അവതരണത്തിന്റെ വ്യത്യസ്ഥതയുംകൊണ്ട് ഒട്ടേറെ പുതുമകളാണ്  സമ്മാനിക്കാനിരിക്കുന്നത്.

ഫാമിലി നൈറ്റ് വിജയപ്രദമാക്കുവാന്‍ വെസ്റ്റ്ചെസ്റ്റര്‍, ന്യൂ യോര്‍ക്ക് നിവാസികളായ മലയാളികളെ സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് വര്‍ഗീസ് എം   കുര്യന്‍  (ബോബന്‍), സെക്രട്ടറി ഷോളി കുമ്പിളിവേലി, ട്രഷറര്‍ ചാക്കോ പി ജോര്‍ജ് (അനി), വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍, ജോയിന്റ് സെക്രട്ടറി നിരീഷ് ഉമ്മന്‍, ജോയിന്റ് ട്രഷര്‍ അലക്‌സാണ്ടര്‍ വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ രാജ് തോമസ്, കോര്‍ഡിനേറ്റര്‍മാരായ ടെറന്‍സണ്‍ തോമസ്, ശ്രീകുമാര്‍ ഉണ്ണിത്താന്‍, മറ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ അറിയിച്ചു.