ഡാളസ് മലയാളി അനഖ നായര്‍ക്ക് കാന്‍ ആര്‍ട്ട് ബിനാലെയില്‍ അംഗീകാരം

ഡാളസ് മലയാളി അനഖ നായര്‍ക്ക് കാന്‍ ആര്‍ട്ട് ബിനാലെയില്‍ അംഗീകാരം

Photo Caption


ഡാളസ്: ടെക്‌സാസിലെ ഡാളസില്‍ നിന്നുള്ള അനഖ നായര്‍ മെയ് 17 മുതല്‍ 19 വരെ നടന്ന 77-ാമത് കാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി കാന്‍സ് ഇന്റര്‍നാഷണല്‍ ആര്‍ട്ട് ബിനാലെയില്‍ ലോകമെമ്പാടുമുള്ള 50 കലാകാരന്മാരില്‍ ഒരാളായി  തെരഞ്ഞെടുക്കപ്പെട്ടു

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയാണ് അനഖ നായര്‍. കലാകാരിയും നര്‍ത്തകിയും എഴുത്തുകാരിയും യോഗാ അഭ്യാസിയുമാണ് അനഖ. ഈ വര്‍ഷത്തെ കാന്‍ ഇന്റര്‍നാഷണല്‍ ആര്‍ട്ട് ബിനാലെയിലെ ഇന്ത്യന്‍ വംശജരായ ഏക കലാകാരിയായിരുന്നു.


ഡാളസ് മലയാളി അനഖ നായര്‍ക്ക് കാന്‍ ആര്‍ട്ട് ബിനാലെയില്‍ അംഗീകാരം

പാക്‌സ് ഗാലറിയുമായി സഹകരിച്ച് മാമഗ് മോഡേണ്‍ ആര്‍ട്ട് മ്യൂസിയം ക്യൂറേറ്റ് ചെയ്യുന്ന പ്രദര്‍ശനമാണിത്.                                                  

കാന്‍ ആര്‍ട്ട് ബിനാലെയെയില്‍ രണ്ട് പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 'ദ ഗോള്‍ഡന്‍ സല്‍സ അവറും' 'അനന്ത്യ'യും. ഈ വര്‍ഷത്തെ കാന്‍സ് ബിനാലെ ആര്‍ട്ട് മാഗസിനില്‍ അനഖ നായരുടെ അഞ്ച് പെയിന്റിംഗുകള്‍ അംഗീകരിക്കപ്പെട്ടു.