കെയ്‌റോ: ഗിസയിലെ ഗ്രേറ്റ് പിരമിഡിന് മുകളില്‍ കയറി ഒരു നായ അലഞ്ഞുതിരിയുന്ന ദൃശ്യങ്ങള്‍ ഒരു പാരാഗ്ലൈഡര്‍ വീഡിയോയില്‍ പിടിച്ചതോടെ ലോകത്തെ അമ്പരപ്പിച്ചു.
പിരമിഡിന് മുകളില്‍ കിടക്കുന്ന നായയുടെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ വൈറലായി.
ഈജിപ്തില്‍ ഗിസയിലെ മൂന്ന് പിരമിഡുകളില്‍ ഏറ്റവും വലുതും 455 അടി ഉയരവുമുള്ള ഗ്രേറ്റ് പിരമിഡിലൂടെ കടന്നുപോയപ്പോഴാണ് പാരാഗ്ലൈഡര്‍ അലക്‌സ് ലാങ് നായയെ കണ്ടെത്തിയത്.
ഇന്‍സ്റ്റാഗ്രാമില്‍ 592,300-ലധികം ലൈക്കുകളാണ് സാഹസിക അത്ലറ്റ് മാര്‍ഷല്‍ മോഷര്‍ ലാംഗ് അപ്ലോഡ് ചെയ്ത വീഡിയോയ്ക്ക് ലഭിച്ചത്.
'അവന്‍ നായപ അവിടെ മൂത്രമൊഴിച്ചാല്‍, ഈജിപ്ത് മുഴുവന്‍ അവനുള്ളതാണ്' എന്നാണ് ഒരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് കമന്റ് ചെയ്തത്.
'ഒരു നായയല്ല. അത് ഈജിപ്ഷ്യന്‍ ദൈവമായ അനുബിസ് ആണ്. മരണാനന്തര ജീവിതത്തില്‍ മരിച്ചവരുടെ വഴികാട്ടിയും ശവകുടീരങ്ങളുടെ സംരക്ഷകനുമായാണ് അവനെ കണക്കാക്കുന്നത്. അതുകൊണ്ടാണ് പിരമിഡിന് മുകളിലുള്ളത്' എന്നാണ് മറ്റൊരാള്‍ എഴുതിയത്.
'പിരമിഡിന് മുകളില്‍ കയറാന്‍ നായ എത്ര സമയമെടുത്തുവെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. അവന്‍ ഇറങ്ങി കുറച്ച് വെള്ളം കുടിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു' മൂന്നാമത്തെ ഉപയോക്താവ് അഭിപ്രായപ്പെട്ടു.
നായ എങ്ങനെയാണ് പിരമിഡിന് മുകളില്‍ കയറിയതെന്നും ഒടുവില്‍ എങ്ങനെയാണ് അതിനെ താഴെയിറക്കിയതെന്നും അജ്ഞാതമായി തുടരുന്നു.
വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിച്ചതിന് ശേഷം 'ഈജിപ്തിലെ ഗിസയിലെ ഗ്രേറ്റ് പിരമിഡിന്റെ മുകളില്‍ നായയെ കണ്ടെത്തി' എന്ന അടിക്കുറിപ്പോടെ ഒരു ഉപയോക്താവ് അത് എക്സില്‍ പങ്കിട്ടു.
എക്സിലും ഒരുപാട് പ്രതികരണങ്ങള്‍ വന്നു.
'ഗിസയിലെ ഗ്രേറ്റ് പിരമിഡ് 450 അടി ഉയരമുള്ളതാണ്, അതായത് നായയ്ക്ക് മുകളിലേക്ക് ഒരു നീണ്ട കാല്‍നടയാത്ര നടത്തേണ്ടി വന്നു' ഒരു ഉപയോക്താവ് എഴുതി.
'അതാണ് ഇപ്പോള്‍ അവന്റെ പിരമിഡ്. അവന്‍ അതിനെ കീഴടക്കി' ഉപയോക്താക്കളിലൊരാള്‍ എഴുതി.