ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി എയര്‍ ഇന്ത്യ ന്യൂഡല്‍ഹിയില്‍ നിന്നും അമേരിക്കയിലെ ഡാളസിലേക്ക് പുതിയ വിമാന സര്‍വീസ് ആരംഭിക്കും. ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന്
ടെക്‌സസിലെ ഡാളസ് ഫോര്‍ട്ട് വര്‍ത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആദ്യ എയര്‍ ഇന്ത്യ വിമാനം ജനുവരി 7 ന് പുറപ്പെടും. ജനുവരി എട്ടിന് ഡാളസില്‍ എത്തും.
ആഴ്ചയില്‍ ഏഴ് തവണയാണ് എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഇക്കണോമി, ബിസിനസ് ക്ലാസ് സീറ്റുകളോടെയാണ് സര്‍വീസ്.