ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പിന്നാലെ ഇറക്കുമതിക്ക് കനത്ത തീരുവ ഏർപ്പെടുത്താൻ പദ്ധതിയുമായി യൂറോപ്യൻ രാജ്യങ്ങളും. സ്റ്റീൽ ഇറക്കുമതിക്കാണ് യൂറോപ്യൻ യൂനിയൻ അംഗങ്ങൾ താരിഫ് വർധിപ്പിക്കുക. ഇന്ത്യയും ചൈനയുമടക്കം ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള അനിയന്ത്രിത ഇറക്കുമതിക്ക് കൂച്ചുവിലങ്ങിടുകയാണ് ലക്ഷ്യം. സ്റ്റീൽ ഇറക്കുമതിക്ക് ട്രംപ് 50 ശതമാനം താരിഫ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യൂറോപ്യൻ യൂനിയന്റെയും നീക്കം
യൂറോപ്യൻ യൂനിയന്റെ ഭാഗമായ യൂറോപ്യൻ കമ്മീഷൻ ഇതു സംബന്ധിച്ച് അടുത്ത ആഴ്ച തീരുമാനമെടുക്കും. ആഭ്യന്തര സ്റ്റീൽ ഉത്പാദകരെ സംരക്ഷിക്കുന്നിന്റെ ഭാഗമായാണ് പദ്ധതി തയാറാക്കിയതെന്ന് യൂറോപ്യൻ യൂനിയൻ ഇൻഡസ്!*!ട്രി ചീഫ് സ്റ്റീഫൻ സെജോൺ പറഞ്ഞു. നികുതി വർധിപ്പിക്കുന്നതിലൂടെ സ്റ്റീൽ ഇറക്കുമതി ക്വാട്ട പകുതിയായി കുറക്കും. അനുവദിച്ച ക്വാട്ടയിലും അധികം ഇറക്കുമതി ചെയ്താൽ ഉയർന്ന താരിഫ് നൽകേണ്ടി വരും. 25 ശതമാനം നികുതി നിലവിലുണ്ട്. ഈ നികുതി അടുത്ത വർഷത്തോടെ അവസാനിക്കാനിരിക്കെയാണ് വർധിപ്പിക്കാനുള്ള പദ്ധതി.
അമേരിക്കയ്ക്കു പിന്നാലെ ഇറക്കുമതി തീരുവ വർധിപ്പിക്കാനൊരുങ്ങി യുറോപ്യൻ രാജ്യങ്ങളും
