ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്


ന്യൂയോര്‍ക്ക്: വിമാനം ടാക്‌സി ചെയ്യുന്നതിനിടെ മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ച് അപകടം. ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ ഡെല്‍റ്റ റീജിയണല്‍ ജെറ്റുകളാണ് കൂട്ടിയിടിച്ചത്. വേഗത കുറവായതിനാല്‍ വലിയ അപകടമുണ്ടായില്ല. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) ഓഡിയോ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. രണ്ട് ഡെല്‍റ്റ റീജയണല്‍ ജെറ്റുകള്‍ കുറഞ്ഞ വേഗതയില്‍ കൂട്ടിയിടിക്കുകയായിരുന്നു. ടാക്‌സി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഒരു വിമാനത്തിന്റെ വലത് ചിറക് മറ്റേ വിമാനത്തിന്റെ മുന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു. വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും, വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങളെ ഇത് കാര്യമായി ബാധിച്ചില്ല.

ഷാര്‍ലറ്റ് ഡഗ്ലസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ (ഇഘഠ) നിന്ന് വിമാനം ലാന്‍ഡ് ചെയ്ത ഉടനെ ഗേറ്റിലേക്ക് ടാക്‌സി ചെയ്തുകൊണ്ടിരുന്നപ്പോള്‍ മറ്റൊരു ഡെല്‍റ്റ റീജിയണല്‍ ജെറ്റ് വിമാനത്തില്‍ ഇടിക്കുകയായിരുന്നു. വിര്‍ജീനയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്ന വിമാനത്തിലാണ് ഇത് ഇടിച്ചത്. ഡെല്‍റ്റ പുറത്തുവിട്ട വിവരപ്രകാരം

ആഘാതത്തില്‍ ചിറകിന്റെ ഭാഗം നഷ്ടപ്പെട്ടു. രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. ഡെല്‍റ്റ എയര്‍ലൈന്‍സ് സംഭവത്തെക്കുറിച്ച് പ്രസ്താവന പുറത്തിറക്കിയിട്ടില്ല. ഫ്‌ലൈറ്റ് 5155 ന്റെറെ ചിറക് ഫ്‌ലൈറ്റ് 5047ല്‍ തട്ടുകയായിരുന്നു. പൈലറ്റുമാര്‍ തങ്ങളുടെ വിന്‍ഡ് ഷീല്‍ഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി എടിസിയെ അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ ഒരു വിമാനത്തിന്റെ ചിറകിന്റെ ഭാഗം നഷ്ടപ്പെട്ടു. ഒരു ഫ്‌ലൈറ്റ് അറ്റന്‍ന്റിനാണ് നിസ്സാര പരിക്കേറ്റത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ചികിത്സ നല്‍കി. പിന്നീട്, ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തില്‍പ്പെട്ട എന്‍ഡവര്‍ ഫ്‌ലൈറ്റ് 5047 ല്‍ ആകെ 61 പേരുണ്ടായിരുന്നു. ഇതില്‍ 57 പേര്‍ യാത്രക്കാരും 4 പേര്‍ ജീവനക്കാരുമായിരുന്നു. മറ്റേ വിമാനത്തില്‍ 32 പേരുണ്ടായിരുന്നു. ഇതില്‍ 28 പേര്‍ യാത്രക്കാരും 4 പേര്‍ ജീവനക്കാരുമായിരുന്നു. കൂട്ടിയിടിയുടെ കാരണം ഇതുവരെ വ്യക്തമല്ല. യാത്രക്കാരെ ഉടന്‍ തന്നെ വിമാനങ്ങളില്‍ നിന്ന് പുറത്തിറക്കി. ആവശ്യമുള്ള യാത്രക്കാര്‍ക്ക് ഹോട്ടല്‍ മുറികളും വ്യാഴാഴ്ച പുതിയ വിമാന ടിക്കറ്റുകളും നല്‍കുമെന്ന് ഡെല്‍റ്റ അറിയിച്ചു.