ലേ: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്നും ഇന്ത്യന്‍ ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് നാലു പേര്‍ മരിക്കാനിടയായ സംഭവത്തില്‍ മജിസ്‌ട്രേട്ട്തല അന്വേഷണം പ്രഖ്യാപിച്ചു. ലഡാക്ക് ഭരണകൂടമാണ് മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.
ശനിയാഴ്ച മുതല്‍ മജിസ്‌ട്രേട്ടിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കും. സംഘര്‍ഷത്തെ കുറിച്ചും വെടിവയ്പ്പിനെ പറ്റിയും വിവരങ്ങള്‍ കൈമാറാനുള്ളവര്‍ ഒക്ടോബര്‍ നാലു മുതല്‍ 18 വരെ ലേയിലെ ജില്ലാ കലക്ടറുടെ ഓഫിസില്‍ എത്തണമെന്ന് നിര്‍ദേശമുണ്ട്. അതേസമയം, സംഘര്‍ഷത്തില്‍ സുപ്രിം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് സമരക്കാരുടെ ആവശ്യം.