മാഞ്ചസ്റ്റര്‍: സിനഗോഗിലേക്ക് വാഹനം ഓടിച്ചു കയറ്റിയ സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ക്രംപ്‌സാലിലെ മിഡില്‍ടണ്‍ റോഡിലെ ഹീറ്റണ്‍ പാര്‍ക്ക് സിനഗോഗിലാണ് ആക്രമണം നടന്നത്.
വെടിയേറ്റ പ്രതി കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നതെങ്കിലും 'സംശയാസ്പദമായ വസ്തുക്കള്‍' ഉണ്ടായിരുന്നതിനാല്‍ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് കേട്ട നിമിഷങ്ങള്‍ക്കുള്ളില്‍ 'പ്ലേറ്റോ' പ്രഖ്യാപിച്ചതായി മാഞ്ചസ്റ്റര്‍ പൊലീസ് അറിയിച്ചു. 'ഭീകര ആക്രമണങ്ങള്‍' ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്ക് അടിയന്തര സേവനങ്ങളുടെ പ്രതികരണങ്ങളുടെ കൂട്ടമാണ് ഓപ്പറേഷന്‍ പ്ലേറ്റോ.
ജൂത മത കലണ്ടറിലെ ഏറ്റവും പുണ്യദിനമായ യോം കിപ്പൂരിലാണ് മാഞ്ചസ്റ്ററില്‍ ആക്രമണം നടന്നത്. പാപപരിഹാര ദിനമായ യോം കിപ്പൂരിലാണ് ജൂതന്മാര്‍ 25 മണിക്കൂര്‍ ഉപവസിക്കുകയും സിനഗോഗുകളില്‍ പങ്കെടുക്കുകയും ചെയ്യുന്നത്. റോഷ് ഹഷാന (യഹൂദ പുതുവത്സരം) മുതല്‍ ആരംഭിച്ച പത്ത് ദിവസത്തെ പശ്ചാത്താപത്തിന്റെ പരിസമാപ്തിയെയാണ് ഇത് അടയാളപ്പെടുത്തുന്നത്. ജൂതന്മാര്‍ എല്ലാ ഭക്ഷണപാനീയങ്ങളും ഒഴിവാക്കുന്ന 25 മണിക്കൂര്‍ ഉപവാസത്തോടെയാണ് ഇത് ആചരിക്കുന്നത്. യോം കിപ്പൂരില്‍, കഴിഞ്ഞ വര്‍ഷത്തെ കുറിച്ച് ചിന്തിക്കാനും മാനസാന്തരപ്പെടാനും (തെഷുവ) ആത്മീയ പുനഃസജ്ജീകരണം നടത്താനും ജൂതന്മാര്‍ സാധാരണയായി സിനഗോഗില്‍ വിപുലമായ പ്രാര്‍ഥനാ സേവനങ്ങളില്‍ പങ്കെടുക്കുന്നു.
ജൂത കലണ്ടറിലെ ഏറ്റവും പുണ്യദിനമായ യോം കിപ്പൂരിലെ ആക്രമണത്തില്‍ പ്രധാനമന്ത്രി സ്റ്റാര്‍മര്‍ അപലപിച്ചു. ക്രംപ്‌സാലിലെ ഒരു സിനഗോഗില്‍ നടന്ന ആക്രമണത്തില്‍ താന്‍ ഞെട്ടിപ്പോയെന്ന് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.