ഇസ്താംബൂള്‍: തുര്‍ക്കിയില്‍ ഏറ്റവും ജനസംഖ്യയുള്ള നഗരങ്ങളിലൊന്നായ ഇസ്താംബൂളിന്റെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശങ്ങളായ സിലിവ്രി, ബുയുക്‌സെക്‌മെസ് ജില്ലകളിലാണ് 6.2 തീവ്രത രേഖപ്പെടുത്തിയത്. എന്നാല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മര്‍മര കടലിന്റെ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്.
നഗരത്തില്‍ നിന്നും ഏറെ അകലെ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളാണെങ്കിലും ഇവ രണ്ടും പ്രമുഖ സ്ഥലങ്ങളാണ്. നഗരത്തിന്റെ തിരക്കില്‍ നിന്നും ആളുകള്‍ മാറിതാമസിക്കാന്‍ ശ്രമിക്കുന്നതോടെയാണ് ഈ പ്രദേശങ്ങളില്‍ ജനസംഖ്യ വര്‍ധിച്ചത്. വരാനിരിക്കുന്ന വലിയ ഭൂകമ്പത്തിന്റെ സൂചനയാണെന്ന വിവരവും പുറത്തു വരുന്നുണ്ട്.