കണ്ണൂര്‍: അര്‍എസ്എസ് നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സ്റ്റാമ്പും നാണയവും പുറത്തിറക്കിയ നടപടി ഭരണഘടനയെ അപമാനിക്കലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ആര്‍എസ്എസിന് സ്വീകാര്യത നേടിക്കൊടുത്തത് കോണ്‍ഗ്രസ് ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആര്‍എസ്എസ് ആശയത്തോട് കോണ്‍ഗ്രസിലെ ഒരു വിഭാഗം മമത പുലര്‍ത്തിയെന്നും അവരുടെ ബി ടീം ആയി പ്രവര്‍ത്തിച്ചതായും അദ്ദേഹം പറഞ്ഞു. തലശ്ശേരിയില്‍ നടന്ന കോടിയേരി അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎസില്‍ നിന്നും ഇന്ത്യന്‍ പൗരന്‍മാരെ വിലങ്ങണിയിച്ച് കൊണ്ടുവന്നപ്പോള്‍ പ്രതികരണം ഉണ്ടായില്ല. ട്രംപിന് മുന്നില്‍ ഇന്ത്യയുടെ ഭരണാധികാരി വിനീതദാസനായി മാറുന്നതാണ് കണ്ടത്. താരിഫ് ഉയര്‍ത്തിയപ്പോള്‍ എതിര്‍പ്പ് പോലും രേഖപ്പെടുത്താനുള്ള ത്രാണി ഉണ്ടായില്ല. വിസ ഫീസ് ഉയര്‍ത്തിയപ്പോള്‍ ഒരക്ഷരം പോലും എതിര്‍ ശബ്ദമായി ഉയര്‍ത്തിയില്ല. പലസ്തീന്‍ വിഷയത്തില്‍ എന്താണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇന്ത്യയിലെ ഏതെങ്കിലും സ്ഥലത്ത് പലസ്തീന്‍ ഐക്യദാര്‍ഢ്യം നടത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞോയെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസിന്റെ നയ വ്യതിയാനമാണ് ബിജെപി പിന്തുടരുന്നത്.
കേരളത്തിലെ ഇടത് സര്‍ക്കാറിനെ പ്രത്യേക കണ്ണോടെയാണ് കേന്ദ്രം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളം തകരട്ടെ എന്ന മനോഭാവമാണ് കേന്ദ്രത്തിന്. ഒരുമയും ഐക്യവും കൊണ്ട് പ്രതിസന്ധികളെ മറികടക്കാന്‍ കേരളത്തിന് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പല മേഖലകളിലും കേരളം നമ്പര്‍ വണ്ണായി. പ്രയാസങ്ങള്‍ മറികടന്ന് കേരളം കുതിക്കുകയാണ്. കേരളത്തിന്റെ ആഭ്യന്തര വരുമാനം വര്‍ദ്ധിക്കുന്നുണ്ട്. അതിന്റെ ഭാഗമായി സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്നു. കേരളം ചിലവഴിക്കുന്നത് 80 ശതമാനവും സ്വന്തം പണമാണെന്നും അദ്ദേഹം വ്യക്തമാക്കി
ആര്‍എസ്എസ് ശതവാര്‍ഷികത്തിന് സ്റ്റാമ്പും നാണയവും ഇറക്കിയത് ഭരണഘടനയെ അപമാനിക്കല്‍-മുഖ്യമന്ത്രി
