ഇന്ത്യ സെപ്തംബറില്‍ 1.8 ബില്യണ്‍ ഡോളറിന്റെ മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്തു

ഇന്ത്യ സെപ്തംബറില്‍ 1.8 ബില്യണ്‍ ഡോളറിന്റെ മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്തു


ന്യൂഡല്‍ഹി: ഇന്ത്യ സെപ്തംബറില്‍ 1.8 ബില്യണ്‍ ഡോളറിന്റെ മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്തു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 95 ശതമാനം വര്‍ദ്ധനവാണിത്. ആഗോള മൊബൈല്‍ ഫോണ്‍ കയറ്റുമതി ഇടിയുന്ന പ്രവണതയാണ് പൊതുവേ സെപ്തംബറില്‍ ദൃശ്യമാകാറ്.

ഉത്സവസീസണിന് മുന്നോടിയായി കമ്പനികള്‍ ശേഖരം ഇതിനകം വര്‍ദ്ധിപ്പിച്ചു കഴിഞ്ഞിരിക്കും. എന്നാല്‍ ഈ വര്‍ഷത്തില്‍ പതിവില്‍ കൂടുതല്‍ കയറ്റുമതി കണ്ടു. അതുകൊണ്ടുതന്നെ  മുന്നേറ്റം ശ്രദ്ധേയമാണ്. ഏപ്രിലിനും സെപ്തംബറിനുമിടയില്‍ ഇന്ത്യ 13.5 ബില്യണ്‍ ഡോളര്‍ കയറ്റുമതിയാണ് നടത്തിയത്. മുന്‍വര്‍ഷത്തിലിത് 8.5 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. നടപ്പ് സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തില്‍ ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതി 35 ബില്യണ്‍ ഡോളറിന്റേതാകുമെന്ന് ഇന്ത്യ സെല്ലുലാര്‍ ആന്റ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ (ഐസിഇഎ) പറഞ്ഞു.

കഴിഞ്ഞസാമ്പത്തികവര്‍ഷത്തില്‍ 24.1 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് രാജ്യം നടത്തിയത്. ഇന്ത്യന്‍ നിര്‍മ്മിത മൊബൈല്‍ ഫോണുകളുടെ പ്രധാന വിപണി യുണൈറ്റഡ് സ്‌റ്റേറ്റ്‌സാണ്. മൊത്തം കയറ്റുമതിയുടെ 70 ശതമാനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 37 ശതമാനം അധികം.യുഎസ് കയറ്റുമതി  മൂല്യം 3.5 ബില്യണ്‍ ഡോളറില്‍ നിന്നും 9.4 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഓസ്ട്രിയ, നെതര്‍ലന്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം എന്നിവയാണ് മറ്റ് പ്രധാന വിപണികള്‍. അപ്പിള്‍ ഇന്ത്യയില്‍ ഉത്പാദനം തുടങ്ങിയതോടെയാണ് ഇന്ത്യന്‍ മൊബൈല്‍ വ്യവസായം ശക്തിപ്രാപിച്ചത്. ആപ്പിളിന്റെ പ്രധാന അംസംബ്ലര്‍മാരായ ഫോക്‌സ്‌കോണും ടാറ്റ ഇലക്ട്രോണിക്‌സും ഒരുമിച്ച് ഏപ്രില്‍സെപ്തംബര്‍ കാലയളവില്‍ 10 ബില്യണ്‍ ഡോളറിന്റെ ഐഫോണുകള്‍ കയറ്റുമതി ചെയ്തു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം അധികമാണിത്.

ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ആപ്പിള്‍ 1.25 ബില്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ നിര്‍മ്മിത ഐഫോണുകളാണ് കയറ്റി അയച്ചത്.