റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് ഇന്ത്യയുടെ മറുപടി

റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് ഇന്ത്യയുടെ മറുപടി


ന്യൂഡല്‍ഹി: റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഉറപ്പ് നല്‍കിയെന്ന യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ അവകാശവാദത്തില്‍ കേന്ദ്രത്തിന്റെ മറുപടി.  ഇന്ത്യന്‍ ഉപഭോക്താക്കളുടെ താത്പര്യം സംരക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു ട്രംപ് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തുമെന്ന് മോഡി ഉറപ്പ് നല്‍കിയെന്ന് അവകാശവാദം ഉന്നയിച്ചത്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്തുന്നതിനുള്ള ചുവടുവയ്പ്പായിരിക്കും ഇതെന്നും ട്രംപ് പറഞ്ഞിരുന്നു.