ടെല്‍ അവീവ്: ഗാസ മുനമ്പിനെയും ഈജിപ്തിനെയും വേര്‍തിരിക്കുന്ന റഫ ഇടനാഴി തുറക്കാന്‍ ഇസ്രയേല്‍ അനുമതി നല്‍കി. ഇതോടെ ഗാസയിലേയ്ക്കുള്ള സഹായവുമായി കൂടുതല്‍ ട്രക്കുകള്‍ എത്തിത്തുടങ്ങി.
ബന്ദികളുടെ മൃതദേഹങ്ങള്‍ വിട്ടു കൊടുക്കാന്‍ ഹമാസ് വൈകുന്നു എന്ന കാരണം പറഞ്ഞ് റഫ ഇടനാഴി തുറന്നു കൊടുക്കാന്‍ ഇസ്രയേല്‍ നേരത്തെ വിസമ്മതിച്ചിരുന്നു. റഫയില്‍ യൂറോപ്യന്‍ യൂണിയന്‍ന്റെ ദൗത്യ സംഘത്തെ നിയോഗിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇടനാഴി കടക്കാനെത്തുന്നവര്‍ക്ക് ഏതു തരത്തിലുള്ള നിയന്ത്രണമാണ് ഇസ്രയേല്‍ ഏര്‍പ്പെടുത്തുക എന്നത് വ്യക്തമല്ല.