മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഗുജറാത്തിലെ മന്ത്രിമാര്‍ രാജിവെച്ചു

മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ഗുജറാത്തിലെ മന്ത്രിമാര്‍ രാജിവെച്ചു


അഹമ്മദാബാദ്: മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി ഗുജറാത്തിലെ 16 മന്ത്രിമാരും രാജി നല്‍കി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഒഴികെയുള്ളവരാണ് രാജി നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച മന്ത്രിസഭ പുനഃസംഘടിപ്പിക്കും. മന്ത്രിമാരുടെ രാജിക്കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ ആചാര്യ ദേവവ്രതിന് സമര്‍പ്പിക്കും.

182 അംഗ നിയമസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ 17 മന്ത്രിമാരാണുണ്ടായിരുന്നത്. അതില്‍ എട്ട് പേര്‍ക്കാണ് കാബിനറ്റ് റാങ്കുണ്ടായിരുന്നത്. അംഗങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ 27 മന്ത്രിമാരെ വരെ നിയമിക്കാം.

വ്യാഴാഴ്ച വൈകിട്ട് ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ എം എല്‍ എമാര്‍ക്ക് അത്താഴ വിരുന്ന് ഒരുക്കിയിട്ടുണ്ട്. പുതിയ മന്ത്രിസഭയില്‍ 10 പുതിയ മന്ത്രിമാര്‍ ഉണ്ടായേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. പഴയ മന്ത്രിസഭയിലെ പകുതി മന്ത്രിമാരും പുറത്താകാനാണ് സാധ്യത.