മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് അറ്റ്‌ലാന്റയില്‍ യുഎസിലെ ആറാമത്തെ ഷോ റൂം തുറന്നു

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് അറ്റ്‌ലാന്റയില്‍ യുഎസിലെ ആറാമത്തെ ഷോ റൂം തുറന്നു


അറ്റ്‌ലാന്റ: 13 രാജ്യങ്ങളിലായി 375-ലധികം ഷോറൂമുകളുള്ള, ആഗോളതലത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്, യുഎസ്എയിലെ ജോര്‍ജിയയിലെ അറ്റ്ലാന്റയില്‍ പുതിയ ഷോറൂം തുറന്നു.  അമേരിക്കയില്‍ തുറക്കുന്ന ആറാമത്തെ ഷോറൂമാണിത്.

ഈ സുപ്രധാന വിപുലീകരണ നീക്കത്തിലൂടെ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് വടക്കേ അമേരിക്കയിലെ സാന്നിധ്യം ശക്തിപ്പെടുത്തിയിരിക്കുകയാണ്.  ജോര്‍ജിയയിലെ ഉപഭോക്താക്കള്‍ക്ക് ലോകോത്തര സേവനത്തോടൊപ്പം അതുല്യവും, വിപുലവുമായ ആഭരണശേഖരവും പുതിയ ഷോറൂമില്‍ ബ്രാന്‍ഡ് ഒരുക്കിയിരിക്കുകയാണ്.

അറ്റ്‌ലാന്റയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ എല്‍. രമേഷ് ബാബു ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജോണ്‍സ് ക്രീക്ക് സിറ്റി മേയര്‍ പ്രൊ ടെം ദിലീപ് തുങ്കി, ഫോര്‍സിത്ത് കൗണ്ടി കമ്മീഷണര്‍ ആല്‍ഫ്രഡ് ജോണ്‍, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് നോര്‍ത്ത് അമേരിക്ക റീജിയണല്‍ ഹെഡ് ജോസഫ് ഈപ്പന്‍,  മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ബ്രാഞ്ച് ഹെഡ് ജസാര്‍ ആര്‍, കമ്മ്യൂണിറ്റി നേതാക്കള്‍, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് മാനേജ്‌മെന്റ് ടീം അംഗങ്ങള്‍, ഉപഭോക്താക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു

യുഎസ്എയില്‍ ആറാമത്തെ ഷോറൂം ലോഞ്ച് ചെയ്യുന്നത് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിനെ സംബന്ധിച്ച് തികച്ചും അഭിമാനകരമായ നിമിഷമാണെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു. 'ഞങ്ങളുടെ അന്താരാഷ്ട്ര വളര്‍ച്ചയെ നയിക്കുന്നതില്‍ വടക്കേ അമേരിക്ക നിര്‍ണായകമാണ്. അറ്റ്ലാന്റയിലെ ഞങ്ങളുടെ ഏറ്റവും പുതിയ ഷോറൂം ഈ വിപണിയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ്. ജ്വല്ലറി പ്രേമികള്‍ക്ക് അതുല്യമായ ജ്വല്ലറി ഷോപ്പിങ്ങ് അനുഭവം പ്രദാനം ചെയ്യുന്ന ഞങ്ങളുടെ ദീര്‍ഘകാല പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെ വടക്കേ അമേരിക്കയിലെ വിപണിക്കായി ഞങ്ങള്‍ ആസൂത്രണം ചെയ്ത വിശാലമായ വിപുലീകരണ പദ്ധതികള്‍ തുടരും. ഞങ്ങളുടെ അറ്റ്‌ലാന്റ ഷോറൂമിന്റെ ആരംഭം ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലര്‍ ആകാനുള്ള ഞങ്ങളുടെ യാത്രയില്‍ മറ്റൊരു ചുവടുവെപ്പ് കൂടിയാകുന്നു. ഈ വിപുലീകരണം യാഥാര്‍ത്ഥ്യമാക്കുന്നതിന് ഞങ്ങളുടെ ഉപഭോക്താക്കള്‍, ടീം അംഗങ്ങള്‍, ഓഹരി ഉടമകള്‍, പങ്കാളികള്‍ എന്നിവരുടെ അതുല്യമായ പിന്തുണയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു,' എം.പി. അഹമ്മദ് പറഞ്ഞു.

അറ്റ്‌ലാന്റയിലെ തിരക്കേറിയ കമ്മ്യൂണിറ്റിയില്‍ സ്ഥിതി ചെയ്യുന്ന ഷോറൂം, 5,400 ചതുരശ്ര അടിയില്‍ വ്യാപിച്ചു കിടക്കുന്നു. 20 രാജ്യങ്ങളില്‍ നിന്നുള്ള 30,000 ആഭരണ ഡിസൈനുകളാണ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. എല്ലാം മുഹൂര്‍ത്തങ്ങള്‍ക്കും, അഭിരുചികള്‍ക്കും ഇണങ്ങുന്ന സ്വര്‍ണ്ണം, വജ്രം, അമൂല്യ രത്നാഭരണങ്ങള്‍ എന്നിവയും അതിമനോഹരമായ ബ്രൈഡല്‍ ആഭരണങ്ങള്‍ മുതല്‍ ഡെയ്ലി വെയര്‍ വരെയുളള ആഭരണശേഖരവും ഉള്‍പ്പെടുന്നു.
 
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ കരകൗശല വിദഗ്ധരുടെ മാര്‍ഗനിര്‍ദേശത്തോടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടാനുസരണം അതുല്യമായ ആഭരണങ്ങള്‍ രൂപകല്‍പ്പന ചെയ്യാന്‍ കഴിയുന്ന ഒരു കസ്റ്റമൈസ്ഡ് ജ്വല്ലറി ഡിസൈന്‍ സൗകര്യവും ഷോറൂമില്‍ ലഭ്യമാണ്. സൗകര്യപ്രദമായ ജ്വല്ലറി ഷോപ്പിംഗ് അനുഭവം സാധ്യമാക്കുന്ന ആഡംബര കസ്റ്റമര്‍ ലോഞ്ചും ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.
അറ്റ്ലാന്റയുടെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യവും, അവിടെയുള്ള ഊര്‍ജ്ജസ്വലമായ കമ്മ്യൂണിറ്റിയും യുഎസ്എയിലെ ബ്രാന്‍ഡിന്റെ ആറാമത്തെ ഷോറൂമിന് അനുയോജ്യമാക്കി മാറ്റിയെന്ന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. 'ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ളവരുടെ ജനസംഖ്യ ഗണ്യമായി വര്‍ധിച്ചു വരുന്ന ഒരു മെട്രോപൊളിറ്റന്‍ ഹബ് എന്ന നിലയില്‍, അതുല്യമായ ആഭരണശേഖരങ്ങളും, മികച്ച സേവനങ്ങളും ഇവിടെയുള്ള വൈവിധ്യമാര്‍ന്ന അഭിരുചികളുളള ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള അവസരം ഈ നഗരം ഞങ്ങള്‍ക്ക് നല്‍കുന്നു. ലോസ് ഏഞ്ചല്‍സിലെ ഞങ്ങളുടെ ഷോറൂമിന്റെ വന്‍ വിജയത്തെത്തുടര്‍ന്ന്, അറ്റ്ലാന്റയിലെ  ഷോറൂമും ഞങ്ങളുടെ മികവിന്റെ വിജയപ്രയാണം ഉയര്‍ത്തിപ്പിടിക്കുമെന്നും ജോര്‍ജിയയിലെ ജ്വല്ലറി പ്രേമികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി മാറുമെന്നും ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.

'സാന്‍ ഫ്രാന്‍സിസ്‌കോ, സിയാറ്റില്‍, ഓസ്റ്റിന്‍, ടാമ്പ, വിര്‍ജീനിയ, ഡിട്രോയിറ്റ്, ഹ്യൂസ്റ്റണ്‍, ഷാര്‍ലറ്റ്, ഫീനിക്സ്, ന്യൂയോര്‍ക്ക്, സാന്‍ ഡീഗോ തുടങ്ങിയ നഗരങ്ങളില്‍ പുതിയ ഷോറൂമുകള്‍ ഉള്‍പ്പെടുന്ന നോര്‍ത്ത് അമേരിക്കയ്ക്ക് വേണ്ടിയുള്ള വിപുലീകരണ പദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ട്. കാനഡയില്‍  ബ്രിട്ടീഷ് കൊളംബിയയിലേക്കും ആല്‍ബര്‍ട്ടയിലേക്കും ബ്രാന്‍ഡിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കും,' ഷംലാല്‍ അഹമ്മദ് വെളിപ്പെടുത്തി.

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ പ്രവര്‍ത്തനങ്ങള്‍ അറ്റ്ലാന്റയിലേക്ക് വ്യാപിപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ അബ്ദുല്‍ സലാം കെ.പി. പറഞ്ഞു. ' 'മേക്ക് ഇന്‍ ഇന്ത്യ, മാര്‍ക്കറ്റ് ടു ദ വേള്‍ഡ്' എന്ന നയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്  പരമ്പരാഗത ഇന്ത്യന്‍ ആഭരണങ്ങളുടെ കലാവൈഭവം ആധുനികവും സമകാലികവുമായ ഡിസൈനുകളോടൊപ്പം സമന്വയിപ്പിച്ച് എല്ലാവരുടെയും അഭിരുചികളെ ഉള്‍ക്കൊള്ളുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. സുസ്ഥിരതയെ അടിസ്ഥാനമാക്കിയാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് അതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം പ്രാവര്‍ത്തികമാക്കുന്നത്. ബ്രാന്‍ഡിന്റെ മറ്റെല്ലാ ഷോറൂമുകളിലേതും പോലെ, അറ്റ്ലാന്റ ഷോറൂം, ഞങ്ങളുടെ ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ഉത്തരവാദിത്തത്തോടെ വളരാനുള്ള ഞങ്ങളുടെ കാഴ്ചപ്പാടിന്റെയും തെളിവാണ്. ബ്രാന്‍ഡിന്റെ എല്ലാ ആഭരണങ്ങളും ഗുണമേന്മ, പരിശുദ്ധി, ധാര്‍മ്മികമായ കരകൗശലത എന്നിവ ഉറപ്പാക്കി ഭാവി തലമുറകള്‍ക്ക് ശാശ്വതമായ പൈതൃകവും സമ്മാനിക്കുന്നതാണ്,'  അദ്ദേഹം പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത സേവനവും, മികച്ച ഗുണനിലവാരവും വാഗ്ദാനം ചെയ്യുന്ന ഉപഭോക്തൃ സൗഹൃദ നയങ്ങളിലൂടെ ആഗോളതലത്തില്‍ പ്രശസ്തമായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സില്‍ നിന്നുള്ള എല്ലാ പര്‍ച്ചേസുകളും 'മലബാര്‍ പ്രോമിസി'ലൂടെ സമ്പൂര്‍ണ്ണ പരിരക്ഷ ഉറപ്പാക്കുന്നു. ന്യായവില വാഗ്ദാനം, സ്റ്റോണ്‍ വെയ്റ്റ്, നെറ്റ് വെയ്റ്റ്, സ്റ്റോണ്‍ ചാര്‍ജ് എന്നിവ സൂചിപ്പിക്കുന്ന സുതാര്യമായ പ്രൈസ് ടാഗ്, 28 ലാബ് ടെസ്റ്റുകളിലൂടെ ആഗോള ഗുണനിലവാരം ഉറപ്പാക്കിയ ഡയമണ്ടുകള്‍, ഗ്യാരണ്ടീഡ് ബയ് ബാക്ക്, 100%  വാല്യൂ ഓണ്‍ ഗോള്‍ഡ് എക്‌സ്‌ചേഞ്ച്, 100% വാല്യൂ ഓണ്‍ ഡയമണ്ട് എക്‌സ്‌ചേഞ്ച്, സ്വര്‍ണ്ണത്തിന്റെ പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന ഹാള്‍ മാര്‍ക്കിങ്ങ്, 13 രാജ്യങ്ങളിലെ എല്ലാ ഷോറൂമുകളില്‍ നിന്നും എല്ലാ ആഭരണങ്ങള്‍ക്കും ആജീവനാന്ത ഫ്രീ മെയിന്റനന്‍സ്, അംഗീകൃത സ്രോതസ്സുകളില്‍ നിന്നും ഉത്തരവാദിത്വത്തോടെ ശേഖരിക്കുന്ന സ്വര്‍ണ്ണം, തൊഴിലാളികള്‍ക്ക് കൃത്യമായ വേതനവും, ന്യായമായ ആനുകൂല്യങ്ങളും എന്നിവയാണ് 'മലബാര്‍ പ്രോമിസി'ലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

സ്ഥാപിതമായതുമുതല്‍ ഐക്യരാഷ്ട്രസഭയുടെ ഇ എസ് ജി തത്വങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതാണ് സ്ഥാപനത്തിന്റെ പ്രാഥമിക നയനിലപാടുകള്‍. വിശപ്പ് രഹിത ലോകം, വിദ്യാഭ്യാസം, ആരോഗ്യം, വനിതാ ശാക്തീകരണം, പാര്‍പ്പിട നിര്‍മ്മാണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കാണ് മലബാര്‍ ഗ്രൂപ്പിന്റെ ഇ എസ് ജി  പ്രവര്‍ത്തനങ്ങള്‍ ഊന്നല്‍ നല്‍കുന്നത്. സാമൂഹിക ബോധവും, പ്രതിബദ്ധതയും നിറഞ്ഞ ഒരു സ്ഥാപനമായി തുടരുന്നതിനായി ഉത്തരവാദിത്തവും സുസ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ട് ഇ എസ് ജി ലക്ഷ്യങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ശക്തിപ്പെടുത്തുന്നതിലും സ്ഥാപനം ശ്രദ്ധചെലുത്തുന്നു. സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലെല്ലാം കമ്പനിയുടെ ലാഭത്തിന്റെ 5 ശതമാനം സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ട്.

ഇന്ത്യന്‍ ബിസിനസ് രംഗത്ത് ശക്തമായ സാന്നിധ്യവുമായി മുന്‍നിരയില്‍ നില്‍ക്കുന്ന മലബാര്‍ ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് കമ്പനിയാണ് 1993ല്‍ സ്ഥാപിതമായ മലബാര്‍ ഗോള്‍ഡ് & ഡമണ്ട്സ്. 6.2 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനി നിലവില്‍ ആഗോളതലത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡാണ്. ഇന്ന് ഇന്ത്യയിലുടനീളം നിരവധി ഓഫീസുകള്‍, ഡിസൈന്‍ സെന്ററുകള്‍, മൊത്തവ്യാപാര യൂണിറ്റുകള്‍, ഫാക്ടറികള്‍ എന്നിവ കൂടാതെ ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ്, യുഎസ്എ,  യു.കെ, കാനഡ, ഓസ്ട്രേലിയ എന്നീ മേഖലകളിലെ 13 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 375ലധികം ഔട്ട്ലെറ്റുകളുടെ ശക്തമായ റീട്ടെയില്‍ ശൃംഖലയുമുണ്ട്. 4000ത്തിലധികം ഓഹരി ഉടമകളുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പിന്റെ തുടര്‍ച്ചയായ വിജയത്തിനായി 26-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 22,000-ത്തിലധികം പ്രൊഫഷണലുകള്‍ സ്ഥാപനത്തിനൊപ്പം ജോലി ചെയ്യുന്നു. www.malabargoldanddiamonds.com  എന്ന വെബ് സ്റ്റോറിലൂടെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ലോകത്തിന്റെ ഏത് കോണില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങാനുളള സൗകര്യവും ലഭ്യമാണ്. ഡിസൈനുകളിലൂടെയും, അതുല്ല്യമായ ശേഖരങ്ങളിലൂടെയും സ്വതന്ത്രരായ, ആധുനിക സ്ത്രീകളെ പ്രതിനിധീകരിക്കുന്ന ട്രെന്‍ഡി, ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ വാഗ്ദാനം ചെയ്യുന്ന റീട്ടെയില്‍ ആശയമായ എംജിഡി-ലൈഫ് സ്‌റ്റൈല്‍ ജ്വല്ലറിയും ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു