അഞ്ചു ഭാഷകളിലൂടെ മാര്‍ക്കോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

അഞ്ചു ഭാഷകളിലൂടെ മാര്‍ക്കോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു


തിരുവനന്തപുരം: ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാര്‍ക്കോ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി. തെലുങ്ക് തമിഴ്, കന്നഡ ഭാഷകളിലും ഒരുപോലെ റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഈ ഭാഷകളിലും ഒരുപോലെയാണ് പുറത്തുവിട്ടിരിക്കുന്നത്.

മുഖം നിറയെ ചോരപ്പാടുകളുമായി ചോര പിടയുന്ന കത്തിയും വായില്‍ തിരുകി നായകനായ മാര്‍ക്കോയെ അവതരിപ്പിക്കുന്ന പോസ്റ്ററാണ് ഫസ്റ്റ് ലുക്ക് ആയി പുറത്തുവിട്ടിരിക്കുന്നത്.

ചോര മണക്കുന്ന ഒരു ചിത്രം തന്നെയായിരിക്കും  മാര്‍ക്കോയെന്നു വ്യക്തമാക്കുന്നതാണ് ഈ പോസ്റ്റര്‍.

സമീപകാലത്തെ ഏറ്റവും മികച്ച ആക്ഷന്‍ ക്രൈം ത്രില്ലര്‍ സിനിമയായിരിക്കുമിത്.

ഉണ്ണി മുകുന്ദന്‍ എന്ന നടന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാതമായിരിക്കും മാര്‍ക്കോ.

ജഗദീഷ്, സിദ്ദിഖ്, ദുഹാന്‍ സിങ്, യുക്തി തരേജ, ശ്രീജിത് രവി, ദിനേശ് പ്രഭാകര്‍, മാത്യുവര്‍ഗീസ്, അജിത് കോശി, ഷാജി അഭിമന്യു, തിലകന്‍, ഇഷാന്‍ ഷൗക്കത്ത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

രവി ബസ്റൂര്‍ ആണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം- ചന്ദ്രു സെല്‍വരാജ്, എഡിറ്റിംഗ്- ഷെമീര്‍ മുഹമ്മദ്, പി ആര്‍ ഒ: വാഴൂര്‍ ജോസ്.