കൊച്ചി: മതമേലധ്യക്ഷന്മാരുടേയും വൈദികരുടേയും ജനപ്രതിനിധികളുടെയും നിറഞ്ഞ സാന്നിധ്യത്തില്‍ റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന സ്വര്‍ഗം എന്ന ചിത്രത്തിന്റെ തുടക്കം കുറിച്ചു.
പാലാരിവട്ടത്തുള്ള കത്തോലിക്കാ സഭയുടെ ആസ്ഥാനമായ പി ഓ സി സെന്ററിലെ ചെറുപുഷ്പം ഹാളിലായിരുന്നു ചടങ്ങ് അരങ്ങേറിയത്.
തലശ്ശേരി ബിഷപ്പ് അഭിവന്ദ്യ ജോസഫ് പാംബ്ലാനി തിരുമേനിയും മാണി സി കാപ്പന്‍ എം എല്‍ എയുമായിരുന്നു മുഖ്യാതിഥികള്‍. ഇരുവരും ഭദ്രദീപം തെളിയിച്ചാണ് ചടങ്ങിനു തുടക്കമായത്. പാംബ്ലാനി തിരുമേനിയും മാണി സി കാപ്പന്‍ എം എല്‍ എയും ചേര്‍ന്ന് സ്വര്‍ഗം സിനിമയുടെ ടൈറ്റില്‍ ലോഞ്ച് നിര്‍വ്വഹിച്ചു.
പ്രശസ്ത നടി കുടശ്ശനാട് കനകം (ജയ് ജയ് ഹോ ഫെയിം), എ കെ സന്തോഷ്, രാജേഷ് പറവൂര്‍, മോഹന്‍ സിതാര, ഡോണ്‍ മാക്‌സ്,
പ്രവീണ്‍ മോഹന്‍, ഫാ. ആന്റണി വടക്കേക്കര എന്നിവരും ആശംസകള്‍ നേര്‍ന്നു.
സംവിധായകനും ഛായാഗ്രാഹകനുമായ പി സുകുമാര്‍, മഞ്ജു പിള്ള, അനന്യ എന്നിവരും അണിയറ പ്രവര്‍ത്തകരും ബന്ധുമിത്രാദികളും ചടങ്ങില്‍ പങ്കെടുത്തു.
സംവിധായകന്‍ റെജീസ് ആന്റണി നന്ദി പറഞ്ഞു.
മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തിലൂടെ കുടുംബ കഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
അയല്‍വാസികളായ രണ്ടു കുടുംബങ്ങളെ കേന്ദ്രീകരിച്ച് ചില തിരിച്ചറിവുകള്‍ ലഭ്യമാകുന്നതാണ് ചിത്രം.
അജു വര്‍ഗീസ, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിനീത് തട്ടില്‍, അഭിരാം രാധാകൃഷ്ണന്‍, സജിന്‍ ചെറുകയില്‍, ഉണ്ണിരാജാ, രഞ്ജിത്ത് കങ്കോല്‍, കുടശ്ശനാട് കനകം എന്നിവരും പുതുമുഖങ്ങളായ സൂര്യാ, മഞ്ചാടി ജോബി, ശ്രീറാം, ദേവാഞ്ജന എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥ- ലിസ്സി കെ ഫെര്‍ണാണ്ടസ്, റെജീസ് ആന്റണി,
തിരക്കഥ- റെജീസ് ആന്റണി, റോസ് ആന്റണി, ഗാനങ്ങള്‍- സന്തോഷ് വര്‍മ്മ, എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍.
പ്രശസ്ത ക്രിസ്ത്യന്‍ ഭക്തി ഗാന രചയിതാവ് ബേബി ജോണ്‍ കലയന്താനി ആദ്യമായി ഒരു ഗാനം സിനിമക്കു വേണ്ടി ഈ ചിത്രത്തില്‍ രചിക്കുന്നു.
സംഗീതം- മോഹന്‍ സിതാര, ലിസ്സി കെ ഫെര്‍ണാണ്ടസ്, ജിനി ജോണ്‍, ഛായാഗ്രഹണം- എസ് ശരവണന്‍, എഡിറ്റിംഗ്- ഡോണ്‍ മാക്‌സ്, കലാസംവിധാനം- അപ്പുണ്ണി സാജന്‍.
സി എന്‍ ഗ്ലോബല്‍ മൂവീസിന്റെ ബാനറില്‍ ലിസി കെ ഫെര്‍ണാണ്ടസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഏപ്രില്‍ 11ന് ബുധനാഴ്ച്ച ആരംഭിക്കും.
പാലാ, ഈരാറ്റുപേട്ട ഭാഗങ്ങളിലായി ചിത്രികരണം പൂര്‍ത്തിയാകും. പി ആര്‍ ഒ- വാഴൂര്‍ ജോസ്.