തിരുവനന്തപുരം: 54ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജ് സുകുമാരന് മികച്ച നടനുള്ള പുരസ്‌കാരം. മികച്ച നടിക്കുള്ള പുരസ്‌കാരം ഉര്‍വശിയും (ഉള്ളൊഴുക്ക്) ബീന.ആര്‍.ചന്ദ്രനും (തടവ്) പങ്കിട്ടു. ബ്ലെസിയാണ് മികച്ച സംവിധായകന്‍. മികച്ച ചിത്രം: കാതല്‍. പൂക്കാലത്തിലെ പ്രകടനത്തിന് വിജയരാഘവന്‍ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം നേടി. ശ്രീഷ്മ ചന്ദ്രനാണ് മികച്ച സ്വഭാവനടി. 'തടവ്' സിനിമയിലൂടെ ഫാസില്‍ റസാഖ് മികച്ച നവാഗത സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. 9 പുരസ്‌കാരങ്ങളുമായി ആടുജീവിതം തിളങ്ങി. ഇതേ ചിത്രത്തിലെ പ്രകടനത്തിന് കെ.ആര്‍. ഗോകുലിന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. കാതലിലെ അഭിനയത്തിന് സുധി കോഴിക്കോടിനും ഗഗനചാരി സിനിമയ്ക്കും പ്രത്യേക ജൂറി പരാമര്‍ശം. സംഗീതസംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററാണ് മികച്ച ഗായകനുള്ള പുരസ്‌കാരം നേടിയത്. ആന്‍ ആമി മികച്ച പിന്നണിഗായികയായി തിരഞ്ഞെടുക്കപ്പെട്ടു. ജസ്റ്റിന്‍ വര്‍ഗീസ് ആണ് മികച്ച സംഗീതസംവിധായകനുള്ള പുരസ്‌കാരം നേടിയത്. പശ്ചാത്തലസംഗീതം: മാത്യൂസ് പുളിക്കന്‍ (ചിത്രം: കാതല്‍)2023ലെ സംസ്ഥാന അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത് 160 സിനിമകളാണ്. പ്രാഥമിക ജൂറി രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞ് 80 സിനിമകള്‍ കാണുകയും 35 സിനിമകള്‍ ഷോര്‍ട് ലിസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടികളുടെ സിനിമകളില്‍ നാല് സിനിമകള്‍ പരിഗണിക്കപ്പെട്ടു. അങ്ങനെ 38 സിനിമകള്‍ അവസാനറൗണ്ടില്‍ എത്തി. ഇതില്‍ 22 സിനിമകളും നവാഗത സംവിധായകരുടെ സിനിമകളാണ്.
ഫാലിമി, പൂക്കാലം, ശേഷം മൈക്കില്‍ ഫാത്തിമ, ഗഗനചാരി, പ്രണയ വിലാസം, കഠിന കഠാരമീ അണ്ഡകടാഹം, നെയ്മര്‍, ഒറ്റ്, 18 പ്ലസ് തുടങ്ങി 160 ചിത്രങ്ങളാണ് ഇക്കുറി സംസ്ഥാന പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. ഇതില്‍ 84 എണ്ണവും നവാഗത സംവിധായകരുടേതാണ്. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സുധീര്‍ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ തീരുമാനിക്കുന്നത്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍, നടി ആന്‍ അഗസ്റ്റിന്‍, സംഗീതസംവിധായകന്‍ ശ്രീവല്‍സന്‍ ജെ.മേനോന്‍ എന്നിവരാണ് മുഖ്യജൂറിയിലെ മറ്റ് അംഗങ്ങള്‍.
പൃഥ്വിരാജ് സുകുമാരന് മികച്ച നടന്‍; ഉര്‍വശിയും ബീന ചന്ദ്രനും മികച്ച നടിമാര്‍; മികച്ച ചിത്രം കാതല്‍