സ്വര്‍ഗം ആരംഭിച്ചു

സ്വര്‍ഗം  ആരംഭിച്ചു


പാലാ: മലയാള സിനിമയില്‍ പുതിയ ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനം കൂടി കടന്നു വരുന്നു. സി എന്‍ ഗ്ലോബല്‍  മൂവീസ്.

ഒരു സംഘം വിദേശ മലയാളികളുടെ കൂട്ടായ സംരംഭമാണ് സി എന്‍ ഗ്ലോബല്‍ മൂവീസ്. നല്ല സന്ദേശങ്ങള്‍ നല്‍കുന്നതും മനുഷ്യ നന്മകളും ഉപകരിക്കും വിധത്തിലുള്ള കുടുംബചിത്രങ്ങള്‍ നിര്‍മ്മിക്കുകയാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യമെന്ന് നിര്‍മ്മാണത്തിന്റെ മുഖ്യ ചുമതലയുള്ള ലിസ്സി കെ ഫെര്‍ണാണ്ടസ് വ്യക്തമാക്കി. 

സ്വര്‍ഗം ആണ് ആദ്യ ചിത്രം.

കലാപരവും സാമ്പത്തികവുമായ വിജയം നേടിയ ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തിനു ശേഷം റെജീസ് ആന്റണിയാണ് ഈ ചിത്രം  സംവിധാനം ചെയ്യുന്നത്. 

പൂഞ്ഞാര്‍ സി എം ഐ ദേവാലയത്തിലായിരുന്നു  ചിത്രീകരണം ആരംഭിച്ചത്. ലിസ്സി കെ ഫെര്‍ണാ

ണ്ടസ് ഫസ്റ്റ് ക്ലാപ്പ നല്‍കിയായിരുന്നു തുടക്കം. 

അനന്യ ഒരിടവേളക്കുശേഷം അഭിനയിക്കാനെ ത്തുന്ന ചിത്രമെന്ന നിലയിലും ഈ സിനിമയ്ക്ക് ഏറെ പ്രസക്തിയുണ്ട്.

അനന്യ, സാജന്‍ ചെറുകയില്‍, സിജോയ് വര്‍ഗീസ്, തുടങ്ങിയവരും ആദ്യ രംഗത്തില്‍ അഭിനയിച്ചവരില്‍ പ്രമുഖരാണ്.

ഇവര്‍ക്കൊപ്പം മഞ്ചാടി ജോബി, ഋഥികാറോസ് ആന്റണി എന്നിവരും പങ്കെടുത്തു. ക്രൈസ്തവ പശ്ചാത്തലത്തിലൂടെ അയല്‍പക്കക്കാരായ രണ്ടു വീടുകളെ കേന്ദ്രികരിച്ചു കൊണ്ടാണ് ഈ ചിത്രത്തിന്റെ അവതരണം.


സാമ്പത്തിക ഏറ്റക്കുറച്ചിലുകള്‍ ഈ വീട്ടുകാര്‍ക്കിടയില്‍ ഉണ്ടെങ്കിലും വീട്, ഒരു സ്വര്‍ഗമാകുന്ന ചില കാര്യങ്ങള്‍ തിരിച്ചറിവാകാന്‍ പ്രചോദനമാകുന്നതാണ് തികഞ്ഞ കുടുംബ മുഹൂര്‍ത്തങ്ങളിലൂടെയും നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെയും അവതരിപ്പിക്കുന്നത്.

ക്ലീന്‍ എന്റര്‍ടൈനറായാണ് ചിത്രത്തിന്റെ അവതരണം.


അജു വര്‍ഗീസ്, ജോണി ആന്റണി, മഞ്ജു പിള്ള,

വിനീത് തട്ടില്‍, അഭിരാം രാധാകൃഷ്ണന്‍, രഞ്ജിത്ത് കങ്കോല്‍, ഉണ്ണിരാജ, കുടശ്ശനാട് കനകം, ശീറാം ദേവാഞ്ജന എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.