സ്വര്‍ഗം ട്രെയിലര്‍ റിലീസായി

സ്വര്‍ഗം ട്രെയിലര്‍ റിലീസായി


കൊച്ചി: അജു വര്‍ഗ്ഗീസ്, ജോണി ആന്റണി, അനന്യ, മഞ്ജു പിള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന സ്വര്‍ഗം എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി.

ഒക്ടോബര്‍ അവസാനം പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തില്‍ സിജോയ് വര്‍ഗീസ്, വിനീത് തട്ടില്‍, സജിന്‍ ചെറുകയില്‍, അഭിറാം രാധാകൃഷ്ണന്‍, രഞ്ജി കങ്കോല്‍, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, കുടശനാട് കനകം ('ജയ ജയ ഹേ' ഫെയിം), തുഷാര പിള്ള, മേരി ചേച്ചി ('ആക്ഷന്‍ ഹീറോ ബിജു' ഫെയിം), മഞ്ചാടി ജോബി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ സൂര്യ, ശ്രീറാം, ദേവാഞ്ജന, സുജേഷ് ഉണ്ണിത്താന്‍, റിതിക റോസ് റെജിസ്, റിയോ ഡോണ്‍ മാക്‌സ്, സിന്‍ഡ്രല്ല ഡോണ്‍ മാക്‌സ് എന്നിവരും അഭിനയിക്കുന്നുണ്ട്.

സി എന്‍ ഗ്ലോബല്‍ മൂവീസിന്റെ ബാനറില്‍ ഡോക്ടര്‍ ലിസി കെ ഫെര്‍ണാണ്ടസ് ആന്‍ഡ് ടീം ചേര്‍ന്ന് നിര്‍മ്മിക്കുന്ന സ്വര്‍ഗം ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം  പൂര്‍ത്തിയാക്കിയത്.  

ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തിന് ശേഷം റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഡോക്ടര്‍ ലിസി കെ ഫെര്‍ണാണ്ടസ് എഴുതിയ കഥയ്ക്ക് സംവിധായകന്‍ റെജിസ് ആന്റണി, റോസ് റെജിസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു.

ബി കെ ഹരിനാരായണന്‍, സന്തോഷ് വര്‍മ്മ, ബേബി ജോണ്‍ കലയന്താനി എന്നിവര്‍ എഴുതിയ വരികള്‍ക്ക്  ബിജിബാല്‍, ജിന്റോ ജോണ്‍, ഡോക്ടര്‍ ലിസി കെ ഫെര്‍ണാണ്ടസ് എന്നിവര്‍ സംഗീതം പകരുന്നു. പ്രശസ്തമായ ഒരുപിടി ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ രചിച്ച് ശ്രദ്ധേയനായ ബേബി ജോണ്‍ കലയന്താനി ഇതാദ്യമായാണ് ഒരു സിനിമക്കായി ഗാനങ്ങള്‍ രചിക്കുന്നത്. 

കെ എസ് ചിത്ര, വിജയ് യേശുദാസ്, ഹരിചരണ്‍, സുദീപ് കുമാര്‍, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവരാണ് ഗായകര്‍.

ഛായാഗ്രഹണം- എസ് ശരവണന്‍ ഡി എഫ് ടെക്, ചിത്രസംയോജനം- ഡോണ്‍മാക്‌സ്, കൊറിയോഗ്രാഫി- കല, കലാസംവിധാനം- അപ്പുണ്ണി സാജന്‍, മേക്കപ്പ്- പാണ്ഡ്യന്‍, വസ്ത്രാലങ്കാരം- റോസ് റെജിസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- തോബിയാസ്, ഫിനാന്‍സ് കണ്‍ട്രോളര്‍- ഷിജോ ഡൊമിനിക്, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്- ജയകൃഷ്ണന്‍ ചന്ദ്രന്‍, ക്രിയേറ്റീവ് ഡയറക്ഷന്‍- റോസ് റെജിസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- എ കെ രജിലേഷ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ബാബുരാജ് മനിശ്ശേരി, പ്രോജക്ട് ഡിസൈനര്‍- ജിന്റോ ജോണ്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍- സിജോ ജോസഫ് മുട്ടം, അസോസിയേറ്റ് ഡയറക്ടേര്‍സ്- ആന്റോസ് മാണി, രാജേഷ് തോമസ്, സ്റ്റില്‍സ്-ജിജേഷ് വാടി, ഡിസൈന്‍- ജിസ്സന്‍ പോള്‍, ഐടി സപ്പോര്‍ട്ട് ആന്റ് സോഷ്യല്‍ മീഡിയ- അഭിലാഷ് തോമസ്, ബിടിഎസ്- ജസ്റ്റിന്‍ ജോര്‍ജ്ജ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, ഡിസ്ട്രിബ്യൂഷന്‍-സി എന്‍ ഗ്ലോബല്‍ മൂവീസ് ത്രൂ വള്ളുവനാടന്‍ സിനിമാ കമ്പനി, ഡിസ്ട്രിബ്യൂഷന്‍ ഹെഡ്- പ്രദീപ് മേനോന്‍.

കുടുംബ പശ്ചാത്തലത്തില്‍ വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളും അതിലൂടെ തിരിച്ചറിയുന്ന ചില യാഥാര്‍ഥ്യങ്ങളുമാണ് തികച്ചും ലളിതമായി നര്‍മ്മരസത്തോടെ 'സ്വര്‍ഗ'ത്തില്‍ തെളിയുന്നത്. പി ആര്‍ ഒ- എ എസ് ദിനേശ്.