ഗാമിനി ചീറ്റയ്ക്ക് ഒറ്റ പ്രസവത്തില്‍ അഞ്ച് കുഞ്ഞുങ്ങള്‍

ഗാമിനി ചീറ്റയ്ക്ക് ഒറ്റ പ്രസവത്തില്‍ അഞ്ച് കുഞ്ഞുങ്ങള്‍

Photo Caption


ഭോപ്പാല്‍: ചീറ്റാ പ്രൊജക്ടിന്റെ ഭാഗമായി ആഫ്രിക്കയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തില്‍ എത്തിച്ച ഗാമിനി എന്ന ചീറ്റ പ്രസവിച്ചു. ഒറ്റ പ്രസവത്തില്‍ അഞ്ചു കുഞ്ഞുങ്ങളാണ് ചീറ്റയ്ക്ക് പിറന്നത്. 

അഞ്ച് കുഞ്ഞുങ്ങള്‍ കൂടി വന്നതോട രാജ്യത്തെ ചീറ്റകളുടെ എണ്ണം 26 ആയി. ദക്ഷിണാഫ്രിക്കയിലെ സ്വാലു കലഹാരി റിസര്‍വില്‍ നിന്നും എത്തിച്ച ഗാമിനിക്ക് അഞ്ച് വയസ്സാണ് പ്രായം. ചീറ്റ പ്രൊജക്ട് നടപ്പാക്കിയതിനു ശേഷം ഇന്ത്യയില്‍ 13 ചീറ്റക്കുഞ്ഞുങ്ങള്‍ പിറന്നിട്ടുണ്ട്. 

നാലാമത്തെ പെണ്‍ചീറ്റയാണ് ഇന്ത്യയില്‍ പ്രസവിക്കുന്നത്. കഴിഞ്ഞ വര്‍ഷം നമീബിയയില്‍ നിന്ന് എത്തിച്ച ജ്വാല നാലു കുഞ്ഞുങ്ങളെയും ആശ മൂന്നു കുഞ്ഞുങ്ങളെയും പ്രസവിച്ചിരുന്നു. നിലവില്‍ ഏഴു പെണ്‍ചീറ്റകളും ആറു ആണ്‍ ചീറ്റകളും 13 കുഞ്ഞുചീറ്റകളുമാണ് ഇന്ത്യയില്‍ ഉള്ളത്.