അഹമ്മദാബാദ്: ചാന്ദിപുര വൈറസ് വ്യാപനം അതി തീവ്രം. മരണനിരക്ക് അന്‍പത് കടന്നു. ഞായറാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 53 കുട്ടികളാണ് ചാന്ദിപുര വൈറസ് ബാധിച്ച് മരിച്ചത്.
നിലവില്‍ രോഗ ലക്ഷണങ്ങളോടെ 137 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. പഞ്ച്മഹല്‍ ജില്ലയിലാണ് രോഗവ്യാപനം കൂടുതലുണ്ടായത്. രോഗപ്രതിരോധം ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് കടുത്ത നടപടികള്‍ സ്വീകരിച്ചുവരികയാണ്.
ഇതുവരെ രോഗബാധിത പ്രദേശത്തെ 43,000 വീടുകളില്‍ സര്‍വേയെടുക്കുകയും 1.2 ലക്ഷം വീടുകള്‍ അണുവിമുക്തമാക്കുകയും ചെയ്തു. അതിനിടെ രാജസ്ഥാനിലും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ദുംഗര്‍പൂരില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നുവയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്.