'ആധാർ പൗരത്വത്തിന്റെ നിർണായക തെളിവായി കണക്കാക്കാനാകില്ല'; തെരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് സുപ്രീംകോടതി

'ആധാർ പൗരത്വത്തിന്റെ നിർണായക തെളിവായി കണക്കാക്കാനാകില്ല'; തെരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് സുപ്രീംകോടതി


ന്യൂഡൽഹി: ആധാർ കാർഡ് പൗരത്വത്തിന്റെ നിർണായക തെളിവായി കണക്കാക്കാനാവില്ലെന്ന തെരഞ്ഞെടുപ്പ്കമ്മിഷൻ വാദം ശരിവച്ച് സുപ്രീം കോടതി. വാക്കാലാണ് കോടതിയുടെ നീരക്ഷണം.
പൗരന്മാരല്ലാത്തവരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതും ഒഴിവാക്കുന്നതും കമ്മീഷന്റെ പരിധിയിൽ വരുമെന്നും കോടതി നിരീക്ഷിച്ചു. ബിഹാർ വോട്ടർപട്ടിക പരിഷ്‌കരണ കേസിൽ കോടതിയിൽ വാദം തുടരുകയാണ്.
എസ് ഐ ആർ ശരിയോ തെറ്റോ എന്നറിയാനുള്ള സുപ്രധാന വാദമാണ് സുപ്രീം കോടതിയിൽ നടന്നുകൊണ്ടിരിക്കുന്നത്. ആരുടെയെങ്കിലും വോട്ട് അവർ അറിയാതെ വെട്ടിമാറ്റിയിട്ടുണ്ടെങ്കിൽ അതിനെതിരെ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കുന്നുണ്ട്.