ന്യൂഡല്‍ഹി: എട്ട് അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. കര്‍ശനമായ സുരക്ഷാ പരിശോധന അടക്കമുള്ള കാരണങ്ങള്‍കൊണ്ടാണ് വിമാനങ്ങള്‍ റദ്ദുചെയ്തതെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. ഡ്രീംലൈനര്‍ വിമാനങ്ങളടക്കം റദ്ദാക്കേണ്ടിവന്നിട്ടുള്ളതായി എയര്‍ ഇന്ത്യ അറിയിച്ചു.
രാജ്യത്താകമാനം എയര്‍ ഇന്ത്യാ വിമാനങ്ങളുടെ ഡിജിസിഎ (ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) പരിശോധന നടക്കുന്നതുമൂലമാണ് വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നതെന്ന് എയര്‍ ഇന്ത്യ വക്താക്കള്‍ അറിയിച്ചു.
ലണ്ടന്‍-അമൃതസര്‍, ഡല്‍ഹി-ദുബായ്, ബെംഗളൂരു-ലണ്ടന്‍, ഡല്‍ഹി-പാരിസ്, മുംബൈ-സാന്‍ഫ്രാന്‍സിസ്‌കോ, അഹമ്മദാബാദ്-ലണ്ടന്‍ വിമാനങ്ങളാണ് റദ്ദുചെയ്തത്. പരിശോധനാ കാരണങ്ങളാല്‍ സമയത്ത് വിമാനം ലഭ്യമാകാതിരുന്നതാണ് അഹമ്മദാബാദ്‌ലണ്ടന്‍ വിമാനം റദ്ദാക്കാന്‍ കാരണമായത് എന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
ബോയിംഗിന്റെ ഫ്‌ലാഗ്ഷിപ്പ് 787 സീരീസ് പരിശോധിച്ചതിന് ശേഷമാണ് ഇതേ സീരീസിലെ ഡ്രാംലൈനര്‍ വിമാനങ്ങള്‍ റദ്ദാക്കിയത്. ഹോങ്കോങ്ങില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയിരുന്ന അക 315 എന്ന ഡ്രീംലൈനര്‍ സാങ്കേതിക പ്രശ്‌നം കാരണം തിരിച്ചെത്തിയിരുന്നു. സാന്‍ ഫ്രാന്‍സിസ്‌കോമുംബൈ ബോയിംഗ് വിമാനം കൊല്‍ക്കത്തയില്‍ നിര്‍ത്തിയപ്പോള്‍ തകരാര്‍ നേരിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
എയര്‍ ഇന്ത്യ ടിക്കറ്റുകളുടെ റീഫണ്ടിനായി ഓണ്‍ലൈനായോ എയര്‍ ഇന്ത്യ റിസര്‍വേഷന്‍ ഓഫീസുമായി ബന്ധപ്പെടാനാകും. ഒരു ട്രാവല്‍ ഏജന്റില്‍ നിന്നോ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്നോ ടിക്കറ്റ് വാങ്ങിയതെങ്കിവും റീഫണ്ടിനായി ഏജന്റിന്റെ സമീപിക്കാം..
റീഫണ്ട് അഭ്യര്‍ത്ഥന നല്‍കുമ്പോള്‍
എയര്‍ ഇന്ത്യയില്‍ നിന്ന് ഓണ്‍ലൈനായി റീഫണ്ട് ക്ലെയിം ചെയ്യുന്നതിനായി കമ്പനി വെബ്‌സൈറ്റ് സന്ദര്‍ശിക്കാം. അല്ലെങ്കില്‍ മൊബൈല്‍ ആപ്പ് വഴിയും റീഫണ്ടിനായി അപേക്ഷ നല്‍കാം. 'ബുക്കിംഗ് കണ്‍ട്രോള്‍' വിഭാഗത്തില്‍ റിക്വസ്റ്റ് നല്‍കാം. സെല്‍ഫ് സര്‍വീസ് ഓപ്ഷന്‍ വഴിയും ഫ്‌ലൈറ്റ് റദ്ദാക്കുന്നത് സംബന്ധിച്ച അറിയിപ്പിനൊപ്പം ലഭിച്ച ലിങ്ക് വഴിയും ഫ്‌ലൈറ്റ് റീഷെഡ്യൂള്‍ ചെയ്യാനാകും.ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി റീഫണ്ടിനായി നേരിട്ട് തന്നെ യാത്രക്കാര്‍ക്ക് അപേക്ഷ നല്‍കാന്‍ ആകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?
ഫ്‌ലൈറ്റ് പുറപ്പെടുന്ന സമയം
ഫ്‌ലൈറ്റ് പുറപ്പെടുന്ന തീയതിക്ക് ഏഴ് ദിവസമോ അതിലും മുമ്പോ ടിക്കറ്റ് ബുക്ക് ചെയ്തു എന്ന് കരുതുക. പൂര്‍ണ്ണമായ റീഫണ്ടിന് അര്‍ഹതയുണ്ട്. ബുക്കിംഗ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ ഫ്‌ലൈറ്റ് റദ്ദാക്കിയാല്‍ റീഫണ്ട് ലഭിക്കും.വിമാനം പുറപ്പെടുന്ന തീയതിക്ക് മുമ്പ് തന്നെ റീഫണ്ട് അഭ്യര്‍ത്ഥന നല്‍കിയിരിക്കണം. ഓണ്‍ലൈനിലൂടെ ടിക്കറ്റ് റദ്ദാക്കുന്നവര്‍ വിമാനം, പുറപ്പെടുന്നതിന് കുറഞ്ഞത് രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും അത് ചെയ്യണം. റീഫണ്ടുമായി ബന്ധപ്പെട്ടോ അല്ലാതെയോ എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടുകയോ കൂടുതല്‍ ചോദ്യങ്ങള്‍ നേരിടുകയോ ചെയ്യുന്നുണ്ടെങ്കില്‍, എയര്‍ ഇന്ത്യയുടെ കസ്റ്റമര്‍ കെയര്‍ ടീമുമായി ബന്ധപ്പെടാം.
സുരക്ഷാ പരിശോധനയ്ക്കിടയില്‍ എയര്‍ ഇന്ത്യ കൂടുതല്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കി
