ദ്വിദിന സന്ദര്‍ശനത്തിന് ഖത്തര്‍ അമീര്‍ ഇന്ത്യയിലെത്തി

ദ്വിദിന സന്ദര്‍ശനത്തിന് ഖത്തര്‍ അമീര്‍ ഇന്ത്യയിലെത്തി


ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഇന്ത്യയിലെത്തി. ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ശൈഖ് തമീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വീകരിച്ചു. 


വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കര്‍, ന്യൂഡല്‍ഹിയിലെ ഖത്തര്‍ അംബാസഡര്‍ മുഹമ്മദ് ബിന്‍ ഹസ്സന്‍ അല്‍ ജാബര്‍, ദോഹയിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ എന്നിവരും ഇന്ത്യയിലെ ഖത്തര്‍ എംബസി ജീവനക്കാരും വിമാനത്താവളത്തില്‍ സ്വീകരിക്കാനുണ്ടായിരുന്നു. 

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ  ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനിയും ഔദ്യോഗിക പ്രതിനിധി സംഘവും ശൈഖ് തമീമിനോടൊപ്പമുണ്ട്.