ഹൈദരാബാദ്: തെലങ്കാനയില്‍ പിന്നാക്ക വിഭാഗത്തിലെ സ്ത്രീകളെ കൊണ്ട് മിസ് വേള്‍ഡ് മത്സരാര്‍ഥികളുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ വിവാദം. മിസ് വേള്‍ഡ് മത്സരാര്‍ഥികള്‍ പ്രസിദ്ധമായ മുളുഗു രാമപ്പ ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴാണ് ഇവരുടെ കാലുകള്‍ സ്ത്രീകളെ കൊണ്ട് കഴുകി തുടച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
സംഭവത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. തെലങ്കാനയിലെ പിന്നാക്ക സ്ത്രീകളെ കാല്‍ കഴുകിത്തുടക്കാന്‍ ഉപയോഗിച്ചത് സംസ്ഥാനത്തിന് അപമാനമാണെന്ന് ബിആര്‍എഫ് കുറ്റപ്പെടുത്തി. സ്ത്രീകളെ കാല്‍ കഴുകാന്‍ നിയോഗിച്ചത് കോളോണിയല്‍ മനസ്ഥിതിയുടെ ഭാഗമാണെന്ന് ബിജെപിയും വിമര്‍ശിച്ചു.
എന്നാല്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ ഭാഗമായാണ് പരിപാടി നടത്തിയതെന്നാണ് സംഘാടകരുടെ വിശദീകരണം.
