ബോളിവുഡ് നടൻ താരം സൽമാൻ ഖാനെ വധിക്കുമെന്ന് വീണ്ടും ഭീഷണി; ചോദിച്ചത് 2 കോടി രൂപ

ബോളിവുഡ് നടൻ താരം സൽമാൻ ഖാനെ വധിക്കുമെന്ന് വീണ്ടും ഭീഷണി; ചോദിച്ചത് 2 കോടി രൂപ


മുംബൈ: ബോളിവുഡ് നടൻ താരം സൽമാൻ ഖാനെ വധിക്കുമെന്ന് വീണ്ടും ഭീഷണി. മുംബൈ ട്രാഫിക് പോലീസ് കേന്ദ്രത്തിലേക്കാണ് ഇത്തവണയും ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. രണ്ടു കോടി രൂപ നൽകിയില്ലെങ്കിൽ നടനെ കൊല്ലുമെന്നാണ് അജ്ഞാത കേന്ദ്രത്തിൽ നിന്നുള്ള ഭീഷണി സന്ദേശം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സൽമാൻ ഖാനെതിരെ നിരന്തരം വധഭീഷണി സന്ദേശം വരുന്നത് പോലീസിന് ചെറുതല്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നേരത്തേയും ഇത്തരം സന്ദേശം പോലീസിന് ലഭിച്ചിരുന്നു. സൽമാൻ ഖാനും കൊല്ലപ്പെട്ട എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ മകൻ സീഷാൻ സിദ്ദിഖിയേയും വധിക്കുമെന്നായിരുന്നു നേരത്തെ ലഭിച്ച സന്ദേശം. 5 കോടി രൂപയാണ് അന്ന് ആവശ്യപ്പെട്ടിരുന്നത്. ഇതുമായി ബന്ധ ഗുർഫാൻ ഖാൻ എന്നറിയപ്പെടുന്ന മുഹമ്മദ് തയ്യബ് എന്ന യുവാവി പോലീസ് പിടികൂടിയിരുന്നു. ്. നേരത്തെ സമാനമായ ഭീഷണി സന്ദേശത്തിൽ 24കാരനായ പച്ചക്കറി വിൽപ്പനക്കാരനെ പോലീസ് ജംഷഡ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

ബാബാ സിദ്ദിഖിയുടെ .കൊലപാതകത്തിന് ശേഷം സൽമാൻ ഖാനും എംഎൽഎയായ സീഷാൻ സിദ്ദിഖി സുരക്ഷ വർധിപ്പിച്ചിരുന്നു. ഒക്ടോബർ 12നാണ് ബാബ സിദ്ദിഖിയെ വെടിവച്ചു കൊന്നത്. ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയുടെ സംഘ.മാണ് കൊലപാതകം നടത്തിയത്. സൽമാൻ ഖാനുമായുള്ള അടുത്ത ബന്ധത്തിന്റെ പേരിലാണ് ബിഷ്‌ണോയ് സംഘം കൊലപാതകം നടത്തിയത്.