ന്യൂഡല്‍ഹി: ഉഭയകക്ഷി ചര്‍ച്ചകള്‍ക്കും ഇന്ത്യന്‍ ദൗത്യ സംഘവുമായുള്ള കൂടിക്കാഴ്ചകള്‍ക്കുമായി ഇന്ത്യയുടെ വിദേശ കാര്യമന്ത്രി എസ്. ജയശങ്കര്‍ ഇന്ന് അമേരിക്ക സന്ദര്‍ശിക്കും. ആറ് ദിവസത്തെ സന്ദര്‍ശനത്തിനാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പുറപ്പെട്ടത്. സന്ദര്‍ശന വേളയില്‍, പ്രധാന ഉഭയകക്ഷി, പ്രാദേശിക, ആഗോള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അദ്ദേഹം യുഎസ് വിദേശകാര്യ സെക്രട്ടറി ഉള്‍പ്പെടയുള്ളവരുമായി കൂടിക്കാഴ്ച നടത്തും.
യു എസിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍മാരുടെ കോണ്‍ഫറന്‍സിലും ഡോ. ജയശങ്കര്‍ അധ്യക്ഷത വഹിക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് വിജയിച്ചതിന് ശേഷം ഇതാദ്യമായാണ് ജയശങ്കറിന്റെ യുഎസ് സന്ദര്‍ശനം. ഈ മാസം 29 വരെയാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം ക്രമീകരിച്ചിട്ടുള്ളത്. യുഎസുമായുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
ആറുദിന സന്ദര്‍ശനത്തിന് ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്ന് അമേരിക്കയിലെത്തും