ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉധംപുരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. മജാല്‍ത്ത മേഖലയിലെ സോവം ഗ്രാമത്തില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുള്ളവരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് സൈന്യം നടത്തിയ പരിശോധനക്കിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്.
സൈന്യവും സിആര്‍പിഎഫും പൊലീസ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പും ചേര്‍ന്നാണ് പരിശോധന നടത്തിയിരുന്നത്. നിലവില്‍ ഗ്രാമം സുരക്ഷാ സൈനികര്‍ വളഞ്ഞിരിക്കുകയാണ്. ഭീകരരെ കീഴടക്കുന്നതിന് കൂടുതല്‍ സൈനികരെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്.
