ചാവേറാകാന്‍ തയ്യാറെടുത്ത കശ്മീര്‍ സ്വദേശി അറസ്റ്റില്‍

ചാവേറാകാന്‍ തയ്യാറെടുത്ത കശ്മീര്‍ സ്വദേശി അറസ്റ്റില്‍


ശ്രീനഗര്‍: ചാവേറാകാന്‍ തയ്യാറെടുപ്പ് നടത്തിയ ജമ്മു കശ്മീര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. റിയാസി സ്വദേശിയും 19കാരനുമായ മുഹമ്മദ് സജാദാണ് പിടിയിലായത്. മൂന്നു മാസമായി ഇയാള്‍ പാക് ഏജന്റിന്റെ നിയന്ത്രണത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ചോദ്യം ചെയ്യലിലാണ് ഗുരുതരമായ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നിരിക്കുന്നത്. ചാവേറാകാന്‍ തയ്യാറെടുപ്പു നടത്തിയിരുന്നതായാണ് സജാദ് ജമ്മു കശ്മീര്‍ പൊലീസിനു നല്‍കിയ മൊഴി.