വിദേശശക്തികളുമായി കൂട്ടുകെട്ട്: ഹോങ്കോങ് മാധ്യമപ്രമുഖന്‍ ജിമ്മി ലൈ കുറ്റക്കാരന്‍

വിദേശശക്തികളുമായി കൂട്ടുകെട്ട്: ഹോങ്കോങ് മാധ്യമപ്രമുഖന്‍ ജിമ്മി ലൈ കുറ്റക്കാരന്‍


ബെയ്ജിങ്ങിനെ തുറന്നുവിമര്‍ശിച്ചിരുന്ന ഹോങ്കോങ് മാധ്യമപ്രമുഖനും ആപ്പിള്‍ ഡെയിലി സ്ഥാപകനുമായ ജിമ്മി ലൈ ദേശീയ സുരക്ഷാ നിയമപ്രകാരം കുറ്റക്കാരനാണെന്ന് ഹോങ്കോങ് കോടതി വിധിച്ചു. തിങ്കളാഴ്ച (ഡിസം. 15) മൂന്ന് സര്‍ക്കാര്‍ നിയുക്ത ജഡ്ജിമാര്‍ അടങ്ങിയ ബെഞ്ചാണ് 78 കാരനായ ലെയെ വിദേശ ശക്തികളുമായി ചേര്‍ന്ന് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കാനും രാജ്യദ്രോഹപരമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ഗൂഢാലോചന നടത്തിയതിലും കുറ്റക്കാരനെന്ന് കണ്ടെത്തിയത്. എല്ലാ കുറ്റങ്ങളും ലെ നിഷേധിച്ചിരുന്നു.

വിധിപ്രസ്താവനയില്‍ ഹൈക്കോടതി ജഡ്ജി എസ്റ്റര്‍ ടോ പറഞ്ഞു, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ലെയുടെ ഉദ്ദേശം ഒരിക്കലും മാറിയിട്ടില്ലെന്ന് കോടതിക്ക് വ്യക്തമാണ്. ലെയുടെ നടപടികളുടെ 'അന്തിമ വില' ചൈനയുടെയും ഹോങ്കോങ്ങിന്റെയും ജനങ്ങളുടെ താല്‍പര്യങ്ങള്‍ ത്യജിക്കേണ്ടി വന്നതാണെന്നും കോടതി നിരീക്ഷിച്ചു. ഈ കേസില്‍ ജിമ്മി ലെയ്ക്ക് ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കാനുള്ള സാധ്യതയുണ്ട്.