റോബ് റൈനറുടെ ലോസ് ആഞ്ചലസ് വസതിയില്‍ രണ്ട് പേര്‍ മരിച്ച നിലയില്‍

റോബ് റൈനറുടെ ലോസ് ആഞ്ചലസ് വസതിയില്‍ രണ്ട് പേര്‍ മരിച്ച നിലയില്‍


ലോസ് ആഞ്ചലസ് :  ഹോളിവുഡ് സംവിധായകന്‍ റോബ് റൈനറുടെ ഉടമസ്ഥതയിലുള്ള ലോസ് ആഞ്ചലസിലെ ബ്രെന്റ്‌വുഡ് പ്രദേശത്തെ വീട്ടില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ലോസ് ആഞ്ചലസ് പൊലീസ് സ്ഥിരീകരിച്ചു. 78 വയസ്സുള്ള ഒരു പുരുഷനും 68 വയസ്സുള്ള ഒരു സ്ത്രീയുമാണ് മരിച്ചതെന്ന് ലോസ് ആഞ്ചലസ് ഫയര്‍ ഡിപ്പാര്‍ട്‌മെന്റ് അറിയിച്ചു. സംഭവത്തില്‍ എല്‍എപിഡിയുടെ കവര്‍ച്ച-കൊലപാതക വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മരണകാരണങ്ങള്‍ വ്യക്തമല്ല. 'ദ പ്രിന്‍സസ് െ്രെബഡ്', 'വെന്‍ ഹാരി മെറ്റ് സാലി', 'സ്റ്റാന്‍ഡ് ബൈ മീ', 'ദിസ് ഈസ് സ്‌പൈനല്‍ ടാപ്പ്' തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പ്രശസ്തനായ റോബ് റൈനര്‍ 1989ല്‍ മിഷേല്‍ സിംഗറിനെ വിവാഹം ചെയ്തു; ജേക്ക്, നിക്, റോമി എന്നീ മൂന്ന് മക്കളുണ്ട്.