മുംബൈ: ചികിത്സയിലുള്ള നടന്‍ ധര്‍മേന്ദ്ര അന്തരിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തിന്റെ മകളും നടിയുമായ ഇഷ ഡിയോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അവര്‍ ഈ വ്യാജവാര്‍ത്തകള്‍ക്ക് മറുപടി നല്‍കിയത്. ധര്‍മേന്ദ്ര മരണപ്പെട്ടതായി ചില ദേശീയമാധ്യമങ്ങളടക്കം വാര്‍ത്ത നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു മകള്‍.
1960ല്‍ ദില്‍ ഭി തേരാ ഹം ഭി തേരെ എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. കരിയറിന്റെ തുടക്കത്തില്‍ അന്‍പഥ്, ബന്ദിനി, അനുപമ, ആയാ സാവന്‍ ഝൂം കെ തുടങ്ങിയ ചിത്രങ്ങളില്‍ സാദാരണ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം പിന്നീട് ഷോലെ, ധരം വീര്‍, ചുപ്‌കെ ചുപ്‌കെ, മേരാ ഗാവ് മേരാ ദേശ്, ഡ്രീം ഗേള്‍ എന്നിവയിലൂടെ പ്രമുഖ നായകനായി മാറി.
സമീപകാലത്ത് ഷാഹിദ് കപൂറും കൃതി സനോണും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച തേരി ബാത്തോം മേം ഐസാ ഉല്‍ഝാ ജിയാ എന്ന ചിത്രത്തിലാണ് ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ചത്. അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദ നായകനാകുന്ന ഇക്കിസ് ആണ് അദ്ദേഹത്തിന്റെ അടുത്ത ചിത്രം, ഇത് ഡിസംബര്‍ 25ന് പ്രദര്‍ശനത്തിനെത്തും.
നടന്‍ ധര്‍മേന്ദ്രയുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന് മകള്‍ ഇഷ ഡിയോള്‍
