കര്‍ഷക യൂണിയനുകള്‍ റെയില്‍വേ ട്രാക്കുകള്‍ തടഞ്ഞു

കര്‍ഷക യൂണിയനുകള്‍ റെയില്‍വേ ട്രാക്കുകള്‍ തടഞ്ഞു


പട്യാല: അറസ്റ്റിലായ മൂന്ന് കര്‍ഷകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പട്യാല ജില്ലയിലെ ശംഭു അതിര്‍ത്തിയില്‍ കര്‍ഷക യൂണിയനുകള്‍ റെയില്‍വേ ട്രാക്കുകള്‍ തടഞ്ഞു. ഇതോടെ 11 ട്രെയിനുകള്‍ റദ്ദാക്കി. 24 ട്രെയിന്‍ സര്‍വീസുകളെയാണ് ബാധിച്ചത്. 

ശംഭു സ്റ്റേഷനിലെ ഉപരോധം കണക്കിലെടുത്ത് റെയില്‍വേ അധികൃതര്‍ വിവിധ ട്രെയിനുകളുടെ റൂട്ടുകള്‍ വഴിതിരിച്ചുവിടുകയും ചില റൂട്ടുകള്‍ ചുരുക്കുകയും ചെയ്തു. കര്‍ഷക സംഘടനാ പ്രവര്‍ത്തകരായ അനീഷ് ഖട്കര്‍, നവ്ദീപ് സിംഗ് ജല്‍വേദ, ഗുര്‍കിരത് സിംഗ് എന്നിവരെ മോചിപ്പിക്കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. അനീഷ് ഖട്കര്‍ പഞ്ചാബിലെ ജിന്ദ് ജയിലിലും മറ്റ് രണ്ട് പേര്‍ അംബാല സെന്‍ട്രല്‍ ജയിലിലുമാണ്.