തിരുപ്പതി : നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ബന്ധു അറസ്റ്റില്‍. കുട്ടിയുടെ അമ്മാവനായ നാഗരാജുവാണ് (24) പിടിയിലായത്. ചോക്ലേറ്റ് നല്‍കി വയലിലേക്ക് കൊണ്ടുപോയിട്ടായിരുന്നു പീഡനം. ബലാത്സംഗത്തിനിടയില്‍ കുട്ടി മരിച്ചതോടെ മൃതദേഹം സമീപത്തെ സര്‍ക്കാര്‍ സ്‌കൂളിനരികില്‍ കുഴിച്ചിടുകയായിരുന്നു.
പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കാന്‍ കാരണം. കുട്ടി അവസാനമായി ഉണ്ടായിരുന്നത് നാഗരാജുവിന് ഒപ്പമായിരുന്നു എന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു. ഉടന്‍തന്നെ ഉടന്‍ മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് നാഗരാജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. നാഗരാജുവിനെയും കൂട്ടി പോലീസ് നടത്തിയ തിരച്ചിലില്‍ വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. കേസിന്റെ വേഗത്തിലുള്ള വിചാരണയ്ക്കായി ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിക്കുമെന്ന് തിരുപ്പതി എസ്പി സുബ്ബരായുഡു പറഞ്ഞു.