അല്ലു അര്‍ജുന് ഹൈക്കോടതി ജാമ്യം

അല്ലു അര്‍ജുന് ഹൈക്കോടതി ജാമ്യം


ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുന് ഹൈക്കോടതിയുടെ ജാമ്യം. കേസില്‍ ചിക്കഡപ്പള്ളി പൊലീസ് അല്ലു അര്‍ജുനെ അറസ്റ്റു ചെയ്തിരുന്നു. ഈ കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്.

ജാമ്യ വ്യവസ്ഥയുടെ ഭാഗമായി 50,000 രൂപ ബോണ്ട് സമര്‍പ്പിക്കാന്‍ കോടതി അല്ലു അര്‍ജുനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിക്ക് പിന്നാലെ ചികിത്സയിലിരുന്ന ഏഴു വയസുകാരനായ മകനും മരിച്ചിരുന്നു. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.