ന്യൂഡല്‍ഹി: ഇറാനില്‍ ആക്രമണ സാധ്യതകള്‍ കണക്കിലെടുത്ത് ഇന്ത്യന്‍ പൗരന്മാര്‍ക്കായി സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഇറാനിലെ ഇന്ത്യന്‍ എംബസി. സാഹചര്യം മെച്ചപ്പെടുന്നതു വരെ ഇറാനിലേക്കുള്ള യാത്രകള്‍ മാറ്റിവയ്ക്കണമെന്ന് എംബസി അറിയിച്ചു. നിലവില്‍ ഇറാനിലുള്ളവര്‍ ലഭ്യമായ വിമാനത്തില്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണമെന്നും നിര്‍ദേശത്തിലുണ്ട്.
സമീപ ദിവസങ്ങളില്‍ ഇറാനിലെ സ്ഥിതിഗതികള്‍ വഷളായിട്ടുണ്ടെന്നും ഇന്ത്യന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും എംബസി നിര്‍ദേശിച്ചു. 'ഏതെങ്കിലും ആവശ്യത്തിനായി ഇറാനിലേക്ക് യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ സുരക്ഷാ സാഹചര്യം മെച്ചപ്പെടുന്നത് വരെ യാത്ര മാറ്റിവെക്കണം' എംബസി അറിയിച്ചു.
ഇറാനില്‍ തുടരുന്ന ഇന്ത്യക്കാര്‍ അതീവ ജാഗ്രത പാലിക്കണം. നിലവിലെ സാഹചര്യങ്ങള്‍ വാര്‍ത്തകളിലൂടെ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കണം. സൈനിക പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടക്കുന്ന ഇടങ്ങളിലേക്ക് പോകരുതെന്നും പ്രാദേശിക അധികാരികള്‍ പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഇന്ത്യന്‍ എംബസി അഭ്യര്‍ഥിച്ചു.
കിട്ടുന്ന വിമാനത്തില്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങണം'; ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം
