ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിലും ഇന്ത്യന്‍ പോസ്റ്റുകളിലും പാക് സേനയുടെ വെടിവയ്പ്; തിരിച്ചടിച്ച് ഇന്ത്യ

ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിലും ഇന്ത്യന്‍ പോസ്റ്റുകളിലും പാക് സേനയുടെ വെടിവയ്പ്; തിരിച്ചടിച്ച് ഇന്ത്യ


ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിലും ഇന്ത്യന്‍ പോസ്റ്റുകളിലും വെടിവയ്പുനടത്തിയ പാക്കിസ്താന്‍ സൈന്യത്തിന്  തിരിച്ചടി നല്‍കി ഇന്ത്യന്‍ സേന. ഇന്ത്യന്‍ സേനയുടെ ഭാഗത്തുനിന്നും ഫലപ്രദമായ പ്രതികരണം ഉണ്ടായെന്നും എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സേനയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനു ദിവസങ്ങള്‍ക്കുശേഷമാണ് വെടിവയ്പ്പ്.
ഭീകരാക്രമണത്തില്‍ പാക്ക് ബന്ധം സ്ഥിരീകരിച്ചതോടെ പാക്കിസ്ഥാനെതിരെ ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ്. പാക്കിസ്താന്‍ സൈനിക നയതന്ത്രജ്ഞരെ പുറത്താക്കല്‍, 6 ദശാബ്ദത്തിലേറെ പഴക്കമുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കല്‍, അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് (ഐസിപി) അടച്ചുപൂട്ടല്‍ തുടങ്ങിയ നിരവധി കര്‍ശന നടപടികള്‍ ഇന്ത്യ പാക്കിസ്താനെതിരെ സ്വീകരിച്ചിട്ടുണ്ട്.