ചെലവ് കൂടുന്നതിനനുസരിച്ച് ചില യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് ഒഴിവാക്കാനൊരുങ്ങി ചൈന

ചെലവ് കൂടുന്നതിനനുസരിച്ച് ചില യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് ഒഴിവാക്കാനൊരുങ്ങി ചൈന


ബീജിംഗ് :  പകരത്തിന് പകരം എന്ന നിലയിലുള്ള വ്യാപാര യുദ്ധം വരുത്തിവെയ്ക്കുന്ന സാമ്പത്തിക ചെലവുകള്‍ ചില വ്യവസായങ്ങളെ വളരെയധികം ബാധിക്കുന്നതായി തെളിഞ്ഞതിനെ തുടര്‍ന്ന് ചില യുഎസ് ഇറക്കുമതികള്‍ക്ക് 125% താരിഫ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്ന കാര്യം ചൈന സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന് ഈ വിഷയവുമായി പരിചയമുള്ള ആളുകള്‍ പറയുന്നു.

മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും ഈഥെയ്ന്‍ പോലുള്ള ചില വ്യാവസായിക രാസവസ്തുക്കള്‍ക്കും ഏര്‍പ്പെടുത്തിയ അധിക ലെവികള്‍ നീക്കം ചെയ്യുന്നതിനെക്കുറിച്ച് അധികൃതര്‍ ആലോചിക്കുന്നുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

വിമാന പാട്ടത്തിനുള്ള താരിഫ് ഒഴിവാക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു. പല എയര്‍ലൈനുകളെയും പോലെ, ചൈനീസ് വിമാനക്കമ്പനികളും അവര്‍ ഓര്‍ഡര്‍ചെയ്തിരുന്ന മുഴുവന്‍ വിമാനങ്ങളും സ്വന്തമാക്കിയിട്ടില്ല. കൂടാതെ എന്ന നിലയില്‍ ചില ജെറ്റുകള്‍ ഉപയോഗിക്കുന്നതിന് മൂന്നാം കക്ഷി കമ്പനികള്‍ക്ക് ലീസിംഗ് ഫീസ് നല്‍കേണ്ടിവരുന്നത് അധിക താരിഫ് ഉണ്ടാക്കുന്ന നാശത്തിന്റെ ആഘാതം വര്‍ധിപ്പിക്കുന്നു.

ഈ മാസം ആദ്യം ചൈനീസ് ഇറക്കുമതിയുടെ 145% താരിഫില്‍ നിന്ന് ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളെ ഒഴിവാക്കി യുഎസിന്റെ ഭാഗത്തുനിന്നുണ്ടായതിന് സമാനമായ നീക്കങ്ങളെയാണ് ചൈനയുടെ ഇളവുകള്‍ പ്രതിഫലിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകള്‍ എത്രത്തോളം ഇഴചേര്‍ന്നിരിക്കുന്നുവെന്നും വ്യാപാര യുദ്ധം രൂക്ഷമായതിനുശേഷം ചില പ്രധാന വ്യവസായങ്ങള്‍ നിലച്ചുപോയെന്നും ഈ പിന്‍വലിക്കലുകള്‍ പ്രതിഫലിപ്പിക്കുന്നു.

ചൈനയില്‍ നിന്നാണ് യുഎസ് കൂടുതല്‍ ഇറക്കുമതി ചെയ്യുന്നതെങ്കിലും, ബീജിംഗിന്റെ നീക്കം യുഎസ് ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്ന ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ മേഖലകളെ എടുത്തുകാണിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് നിര്‍മ്മാതാക്കളാണ് ചൈന, പക്ഷേ അതിന്റെ ചില ഫാക്ടറികള്‍ പ്രധാനമായും യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഈഥേനെ ആശ്രയിച്ചാണിരിക്കുന്നത്. കൂടാതെ, ചൈനീസ് ആശുപത്രികള്‍ മാഗ്‌നറ്റിക് റെസൊണന്‍സ് ഇമേജിംഗ്, ജിഇ ഹെല്‍ത്ത്‌കെയര്‍ ടെക്‌നോളജീസ് ഇന്‍കോര്‍പ്പറേറ്റഡ് പോലുള്ള യുഎസ് കമ്പനികള്‍ നിര്‍മ്മിക്കുന്ന അള്‍ട്രാസൗണ്ട് മെഷീനുകള്‍ തുടങ്ങിയ നൂതന മെഡിക്കല്‍ ഉപകരണങ്ങളെ ആശ്രയിക്കുന്നു.

ഇളവുകളുടെ പട്ടിക കൃത്യമായി പുറത്തുവന്നിട്ടില്ല. ദുര്‍ബല മേഖലകളിലെ കമ്പനികളോട് പുതിയ താരിഫുകളില്‍ നിന്ന് ഒഴിവാക്കേണ്ട യുഎസ് ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് കോഡുകള്‍ സമര്‍പ്പിക്കാന്‍ അധികാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഈ വിഷയവുമായി പരിചയമുള്ള മറ്റുള്ളവര്‍ പറഞ്ഞു. സ്വതന്ത്ര വ്യാപാര മേഖലകളില്‍ സ്ഥിതി ചെയ്യുന്ന വിമാന ലീസിംഗ് കമ്പനികള്‍ക്കുള്ള പേയ്‌മെന്റുകള്‍ പുതിയ ലെവിക്ക് വിധേയമാകില്ലെന്ന് കുറഞ്ഞത് ഒരു ചൈനീസ് എയര്‍ലൈനിനെയെങ്കിലും അറിയിച്ചിട്ടുണ്ടെന്ന് ഒരാള്‍ പറഞ്ഞു.

പ്രധാന രാസവസ്തുക്കളുമായും ചിപ്പ് നിര്‍മ്മാണ ഘടകങ്ങളുമായും ബന്ധപ്പെട്ട കസ്റ്റംസ് കോഡുകളുടെ താരിഫ്ഇളവ് ലിസ്റ്റുകള്‍ വ്യാപാരികള്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ലിസ്റ്റുകള്‍ സ്വതന്ത്രമായി പരിശോധിക്കാന്‍ ബ്ലൂംബെര്‍ഗ് ന്യൂസിന് കഴിഞ്ഞില്ല.

കുറഞ്ഞത് എട്ട് സെമികണ്ടക്ടര്‍ അനുബന്ധ ഉല്‍പ്പന്നങ്ങളുടെ അധിക താരിഫ് ഒഴിവാക്കാനും ബീജിംഗ് തയ്യാറെടുക്കുന്നുണ്ടെന്ന് അജ്ഞാത ഉറവിടങ്ങളെ ഉദ്ധരിച്ച് കൈജിംഗ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇളവുപ്രഖ്യാപിക്കുന്ന വിഭാഗങ്ങളില്‍ മെമ്മറി ചിപ്പുകള്‍ തല്‍ക്കാലം ഉള്‍പ്പെടുന്നില്ല എന്നത് ലോകത്തിലെ മൂന്നാം നമ്പര്‍ മെമ്മറി ചിപ്പ് നിര്‍മ്മാതാക്കളായ മൈക്രോണ്‍ ടെക്‌നോളജി ഇന്‍കോര്‍പ്പറേറ്റഡിന് ഒരു തിരിച്ചടിയായെന്ന് ഔട്ട്‌ലെറ്റ് പറഞ്ഞു.

താരിഫ് കുറയ്ക്കുന്നതില്‍ ഇരു രാജ്യങ്ങളും ഏര്‍പ്പെടുമെന്ന സൂചനകളില്‍ പ്രതീക്ഷവെച്ച് നിക്ഷേപകര്‍ ഓഹരിവിപണിയില്‍ ശ്രദ്ധചെലുത്തുന്നുണ്ടെങ്കിലും, ചര്‍ച്ചകളുടെ പുരോഗതി കാണുന്നില്ല. വ്യാഴാഴ്ച, വ്യാപാര ചര്‍ച്ചകള്‍ക്ക് സമ്മതിക്കുന്നതിന് മുമ്പ് ചൈനീസ് ഉദ്യോഗസ്ഥര്‍ പരസ്യമായി എല്ലാ ഏകപക്ഷീയമായ താരിഫുകളും പിന്‍വലിക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹം അതിന് വഴങ്ങിയിട്ടില്ല. പകരം ഒരു കരാറിലെത്താന്‍ താഴ്ന്ന തലത്തിലുള്ള ചര്‍ച്ചകള്‍ മതിയെന്നാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്.

യുഎസ് മുന്നണിയില്‍, ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡ്, എന്‍വിഡിയ കോര്‍പ്പ് എന്നിവയുള്‍പ്പെടെയുള്ള ആഗോള സാങ്കേതിക നിര്‍മ്മാതാക്കള്‍ക്ക് ആശ്വാസമായി ട്രംപ് ഭരണകൂടം സ്മാര്‍ട്ട്‌ഫോണുകള്‍, കമ്പ്യൂട്ടറുകള്‍, മറ്റ് ഇലക്ട്രോണിക്‌സ് എന്നിവയെ പരസ്പര താരിഫുകളില്‍ നിന്ന് ഒഴിവാക്കി. പക്ഷേ ഈ ഓഴിവാക്കല്‍ താല്‍ക്കാലികമാണ്. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകള്‍, ഹാര്‍ഡ് െ്രെഡവുകള്‍, കമ്പ്യൂട്ടര്‍ പ്രോസസ്സറുകള്‍, മെമ്മറി ചിപ്പുകള്‍, ഫ്‌ലാറ്റ് സ്‌ക്രീന്‍ ഡിസ്‌പ്ലേകള്‍ എന്നിവയ്ക്ക് ഒഴിവാക്കലുകള്‍ ബാധകമാണ്.