ശ്രീഹരിക്കോട്ട: വര്‍ഷാവസാന ദൗത്യമായി ഐ എസ് ആര്‍ ഒ സ്‌പേസ് ഡോക്കിംഗ് എക്‌സ്‌പെരിമെന്റ് എന്ന സ്പാഡെക്‌സ് വിക്ഷേപിച്ചു. സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് പിഎസ്എല്‍വി-സി60 റോക്കറ്റിലെ ദൗത്യം വിക്ഷേപിച്ചത്.
ഇന്ത്യന്‍ സമയം രാത്രി 10 മണിക്കാണ് ദൗത്യം വിക്ഷേപിച്ചതെന്ന് എക്സിലെ പോസ്റ്റില്‍ ഐഎസ്ആര്‍ഒ അറിയിച്ചു. ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ മറ്റൊരു നാഴികക്കല്ലാണ് സ്പാഡെക്‌സ് വിക്ഷേപണമെന്നും ഐ എസ് ആര്‍ ഒ കൂട്ടിച്ചേര്‍ത്തു.
രണ്ട് ചെറിയ ബഹിരാകാശവാഹനങ്ങളുടെ കൂടിച്ചേരലിനും ഡോക്കിംഗിനും അണ്‍ഡോക്കിംഗിനും ആവശ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുക എന്നതാണ് സ്പാഡെക്‌സ് ദൗത്യത്തിന്റെ പ്രാഥമിക ലക്ഷ്യം.