വടക്കന്‍ നേപ്പാളില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത

വടക്കന്‍ നേപ്പാളില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത


കാഠ്മണ്ഡു: വടക്കന്‍ നേപ്പാളില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. തലസ്ഥാന നഗരമായ കാഠ്മണ്ഡുവിലും അയല്‍ ജില്ലകളിലും ചലനം അനുഭവപ്പെട്ടു.

ഉച്ചയ്ക്ക് 1.02 നാണ് ഭൂചലനം അനുഭവപ്പെട്ടത്. കാഠ്മണ്ഡുവിന് 70 കിലോമീറ്റര്‍ വടക്കുള്ള സിന്ധുപാല്‍ ജില്ലയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ദേശീയ ഭൂകമ്പ ഗവേഷണ കേന്ദ്രം (എന്‍എസ്ആര്‍സി) അറിയിച്ചു.

കാഠ്മണ്ഡുവിലും സമീപ ജില്ലകളിലും ഉള്ള ജനങ്ങള്‍ക്ക് ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പശ്ചിമ നേപ്പാളില്‍ കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ മൂന്നിന് മുകളില്‍ തീവ്രത അനുഭവപ്പെടുന്ന എട്ടാമത്തെ ഭൂചലനമാണിതെന്ന് എന്‍എസ്ആര്‍സി രേഖകള്‍ വ്യക്തമാക്കുന്നു. പശ്ചിമ നേപ്പാളില്‍ അടുത്തിടെയായി ഭൂചലന സാധ്യത വര്‍ധിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.