ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പഹല്‍ഗാമില്‍ പ്രത്യേക കാബിനറ്റ് യോഗം ചേര്‍ന്നു. സര്‍ക്കാരിനെ 'ഭീരുത്വപരമായ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക്' വിധേയമാക്കില്ലെന്ന സന്ദേശം മുഖ്യമന്ത്രി നല്‍കി.
ശ്രീനഗറിലോ ജമ്മുവിലോ അല്ലാതെ ആദ്യമായാണ് പുറത്ത് മന്ത്രിസഭാ യോഗം നടക്കുന്നത്.
26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് ശേഷം പഹല്‍ഗാമിലെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനാണ് യോഗം നടത്താന്‍ സ്ഥലം തെരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
സമാധാനത്തിന്റെ ശത്രുക്കള്‍ ഒരിക്കലും നമ്മുടെ ദൃഢനിശ്ചയത്തെ നിയന്ത്രിക്കില്ലെന്നും ജമ്മു കശ്മീര്‍ ഉറച്ചതും ശക്തവും ഭയരഹിതവുമായി നിലകൊള്ളുന്നുവെന്നും അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചു.