പ്രതിരോധ നീക്കങ്ങളുടേയും സേന വിന്യാസങ്ങളുടേയും തത്സമയ സംപ്രേഷണം ഒഴിവാക്കണം

പ്രതിരോധ നീക്കങ്ങളുടേയും സേന വിന്യാസങ്ങളുടേയും തത്സമയ സംപ്രേഷണം ഒഴിവാക്കണം


ന്യൂഡല്‍ഹി: പ്രതിരോധ നീക്കങ്ങളുടെയും സേന വിന്യാസങ്ങളുടെയും തത്സമയ സംപ്രേഷണം ഒഴിവാക്കണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിര്‍ദേശം നല്‍കി. വാര്‍ത്താ ഏജന്‍സികള്‍ക്കും ചാനലുകള്‍ക്കും സമൂഹമാധ്യമങ്ങക്കുമായാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ദേശീയ സുരക്ഷ താത്പര്യം മുന്‍ നിര്‍ത്തിയാണ് നടപടിയെന്ന് വാര്‍ത്താ വിതരണ മന്ത്രാലയം വ്യക്തമാക്കി. കാണ്ഡഹാര്‍ വിമാന റാഞ്ചല്‍, കാര്‍ഗില്‍ യുദ്ധം, മുംബൈ ഭീകരാക്രമണം എന്നിവയിലെ നിയന്ത്രണമില്ലാത്ത റിപ്പോര്‍ട്ടിങ് ദോഷം ചെയ്‌തെന്ന നിലയിരുത്തലിലാണ് നിര്‍ദേശം.