ബന്ദര്‍ അബ്ബാസില്‍ തുറമുഖത്ത് വന്‍ സ്‌ഫോടനം

ബന്ദര്‍ അബ്ബാസില്‍ തുറമുഖത്ത് വന്‍ സ്‌ഫോടനം


ടെഹ്‌റാന്‍: തെക്കന്‍ ഇറാനിയന്‍ നഗരമായ ബന്ദര്‍ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്ത് വന്‍ സ്‌ഫോടനം. തുറമുഖത്ത് സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിവരം.

സ്‌ഫോടനത്തില്‍ നാലു പേര്‍ കൊല്ലപ്പെടുകയും 500ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. മറ്റ് വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ ഒരു കിലോമീറ്ററോളം ചുറ്റളവില്‍ കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് വിവരം.