ബറാമതി (മഹാരാഷ്ട്ര): മഹാരാഷ്ട്ര ഉപമുഖ്യ മന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന് വിമാനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. വിമാനത്തിന്റെ ലാൻഡിംഗിനിടെ ബറാമതി വിമാനത്താവളത്തിൽ വെച്ചാണ് അപകടം. വിമാനം ലാൻഡിങ്ങിനിടയിൽ നിയന്ത്രണംതെറ്റി നിലത്തിറങ്ങുമ്പോൾ അപകടമുണ്ടായി എന്നാണ് പ്രാഥമിക വിവരം. പവാർ അടക്കം ഏതാനും പേർക്ക് ഗുരുതരമായി പരുക്കേറ്റുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
മറ്റു പരുക്ക് അനുഭവിച്ച വ്യക്തികളുടെ പേര് ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല. രക്ഷാപ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, എന്നിവർ സ്ഥലത്തെത്തി രക്ഷാദൗത്യം പുരോഗമിക്കുകയാണ്.
അദ്ദേഹം ബറാമതിയിലെ വിവിധ തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു. അപകടത്തിന്റെ യാഥാർഥ കാരണമെന്താണെന്നും അപകടത്തിൽപെട്ട മറ്റ് ആളുകൾക്ക് എന്ത് സംഭവിച്ചു എന്നുമുള്ള കൂടുതൽ വിവരം ഉടൻ പുറത്തുവരുമെന്ന് അധികൃതർ അറിയിച്ചു.
അജിത് പവാറിന് വിമാനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു - ക്രാഷ് ബറാമതിയിലെ ലാൻഡിംഗിനിടെ
