ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് ടി ഷര്‍ട്ട് പ്രതിഷേധവുമായി പ്രതിപക്ഷം. ബിഹാറിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ 124 വയസുള്ള മിന്റ ദേവിയുടെ പേരും ചിത്രവുമുള്ള ടി ഷര്‍ട്ട് ധരിച്ചാണ് പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തിനെത്തിയത്.
വോട്ടര്‍ പട്ടിക പ്രകാരം 124 വയസുള്ള മിന്റെ ദേവി ആദ്യമായി വോട്ടു രേഖപ്പെടുത്തുകയാണ്. 124 വയസ്സിലും യുവതിയായിരിക്കുന്ന മിന്റ ദേവിയെ ഗിന്നസ് റെക്കോഡിലേക്ക് ശുപാര്‍ശ ചെയ്യുകയാണെന്നാണ് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര എക്‌സില്‍ കുറിച്ചത്.
അത്തരം വിഷയങ്ങളില്‍ ചര്‍ച്ച ആവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോര്‍ പറഞ്ഞു. ബിഹാറില്‍ വോട്ടെടുപ്പു നടക്കാനിരിക്കേ പ്രത്യേക തീവ്ര പുനരവലോകനം (എസ്‌ഐആര്‍) നടത്തിയത് പിന്‍വലിക്കണമെന്നും വോട്ടു കൊള്ള അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.