ന്യൂഡല്‍ഹി: ഒമാന്‍ തീരത്തുണ്ടായ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനം. പ്രധാനമന്ത്രിയുടെ പ്രതികരണത്തിനായി രാജ്യം കാത്തിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എക്‌സില്‍ കുറിച്ചു.
യു എസ് നടപടിയില്‍ ഇന്ത്യ മൗനം പാലിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി എം പിയും പ്രതികരിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ മോഡി സര്‍ക്കാര്‍ പരാജയപ്പെടുകയാണെന്നും സംഭവത്തില്‍ അമേരിക്ക ഇതുവരെ ഖേദം പ്രകടിപ്പിക്കുകയോ ക്ഷമാപണം നടത്തുകയോ ചെയ്തിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും പവന്‍ ഖേരയും കേന്ദ്രത്തിനെതേരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഹോര്‍മുസ് കടലിടുക്കിന് സമീപത്ത് വച്ചാണ് സെറ്റെബെല്ലോ എന്ന കപ്പലിനു നേരെ യു എസ് ആക്രമണം അഴിച്ചുവിട്ടത്. 24 ഇന്ത്യന്‍ നാവികര്‍ ഉള്‍പ്പടെ 28 പേരാണ് കപ്പലിലുണ്ടായത്. ഹിമാചല്‍ പ്രദേശ്, ഉത്തര്‍ പ്രദേശ്, ആന്ധ്രാപ്രദേശ് സ്വദേശികളാണ് ആക്രമണത്തില്‍ മരണപ്പെട്ടത്.
